തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിന് പത്ത് ദിവസം മാത്രം ശേഷിക്കെ സി പി എo സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പ്രകടന പത്രിക മുന്‍നിര്‍ത്തി പ്രചാരണം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ ആവിഷ്‌ക്കരിക്കും. സി എ ജി, ഇ ഡി തുടങ്ങിയ വിവാദ വിഷയങ്ങള്‍ക്ക് ഉപരി വികസനം ചര്‍ച്ചയാക്കാനാണ് നീക്കം.
പോലീസ് നിയമ ഭേദഗതി വിവാദങ്ങള്‍ക്ക് ശേഷം ചേരുന്ന ആദ്യ സമ്പൂര്‍ണ്ണ സെക്രട്ടേറിയറ്റ് യോഗമാണിത്. ഈ സാഹചര്യത്തില്‍ പോലീസ് നിയമ ഭേദഗതി നീക്കങ്ങളും പിന്മാറ്റവും ചര്‍ച്ചയാകും. സെക്രട്ടേറിയറ്റ് യോഗത്തിന് മുന്നോടിയായി പ്രധാന നേതാക്കള്‍ ചര്‍ച്ച ചെയ്ത് കേരള ബേങ്ക് ഭാരവാഹികളെയും തീരുമാനിക്കും.