Sunday, June 23, 2024 2:35 pm

തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ വിമര്‍ശനത്തിന് സംഘടിത സ്വഭാവമുണ്ടെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന നേതൃത്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിക്കും  സര്‍ക്കാരിനും എതിരായ വിമര്‍ശനത്തിന് സംഘടിത സ്വഭാവമുണ്ടെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന നേതൃത്വം. ആക്ഷേപങ്ങൾക്ക് പാര്‍ട്ടിക്ക് അകത്തോ പുറത്തോ മറുപടി നൽകി പ്രശ്നം വഷളാക്കേണ്ടെന്നാണ് നേതൃതലത്തിലെ ധാരണ. നേതൃമാറ്റ ആവശ്യം തള്ളി എംവി ഗോവിന്ദൻ പാര്‍ട്ടിയുടേയും സര്‍ക്കാരിന്‍റെയും നെടുംതൂണാണ് പിണറായിയെന്ന് വിശേഷിപ്പിച്ചു. പാര്‍ട്ടി നയങ്ങൾക്കും സര്‍ക്കാരിന്‍റെ പ്രവര്‍ത്തന രീതിക്കും മുഖ്യമന്ത്രിയുടെ ശൈലിക്കും എതിരെ ആദ്യം പുറത്തും പിന്നിട് പാര്‍ട്ടി യോഗങ്ങളിലും വന്ന ചില വിമര്‍ശനങ്ങൾക്ക് ആസൂത്രിതവും സംഘടിതവുമായ സ്വഭാവമുണ്ടെന്നാണ് നേതൃത്വം കരുതുന്നത്.

അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നുണ്ടായ പരസ്യ വിമര്‍ശനങ്ങൾക്ക് പിന്നാലെ പാര്‍ട്ടി യോഗങ്ങളിലും നേതാക്കൾ മുഖം നോക്കാതെ സംസാരിക്കാൻ തയ്യാറായി. സമീപ കാലത്തൊന്നും നേതൃത്വത്തിനെതിരെ ഇത്ര വലിയ വിമര്‍ശനം സംസ്ഥാന സമിതിയിൽ ഉയർന്നിട്ടില്ല. അപ്രതീക്ഷിത കടന്നാക്രമങ്ങളിൽ അമ്പരപ്പുണ്ടെങ്കിലും നിലവിട്ട മറുപടി നൽകി പ്രശ്നം വഷളാക്കേണ്ടതില്ലെന്നാണ് തീരുമാനം. ആക്ഷേപങ്ങളുടെ എല്ലാം കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയാണ്. വിമര്‍ശനങ്ങൾക്കും കേന്ദ്രീകൃത സ്വഭാവം ഉള്ളതിനാൽ പരമാവധി മുഖ്യമന്ത്രിയെ പ്രതിരോധിക്കുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. ശൈലീ മാറ്റം ആവശ്യമില്ലെന്ന് മാത്രമല്ല പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും നെടുംതൂണാണ് പിണറായി എന്ന് കൂടി പറഞ്ഞാണ് എംവി ഗോവിന്ദൻ ഒരു ദിനപത്രത്തിലെ അഭിമുഖത്തിൽ വിമര്‍ശകരുടെ വായടക്കുന്നത്. ജില്ലാ നേതൃയോഗങ്ങൾക്കും മേഖലാ യോഗങ്ങൾക്കും ശേഷം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങൾക്ക് മുൻഗണന ക്രമം നിശ്ചയിച്ച് തെരഞ്ഞെടുപ്പ് തോൽവിയുടെ ക്ഷീണം തീര്‍ക്കാനാണ് സിപിഎം ആലോചന. സംസ്ഥാനത്തുയര്‍ന്ന അസാധാരണ ചര്‍ച്ചകളിൽ കേന്ദ്ര നേതൃത്വം കൈക്കൊള്ളുന്ന നിലപാടും നിര്‍ണ്ണായകമാണ്. 28 മുതലാണ് കേന്ദ്രകമ്മിറ്റിയോഗം.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കാം

0
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഭക്ഷണപാനീയങ്ങളുടെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല...

പയ്യനല്ലൂർ ഗവ. ഹൈസ്കൂളിന് പുതിയ കെട്ടിടം നിർമിക്കുവാൻ ഒന്നരക്കോടിരൂപ അനുവദിക്കും

0
ചാരുംമൂട് : പയ്യനല്ലൂർ ഗവ. ഹൈസ്കൂളിന് പുതിയ കെട്ടിടം നിർമിക്കുവാൻ ഒന്നരക്കോടിരൂപ...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽനിന്ന് തട്ടിയത് 1,50,000 രൂപ ; ഒരാൾ അറസ്റ്റിൽ

0
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി : ചൊവ്വാഴ്ച വിദ്യാർത്ഥി സംഘടനകളുമായി ചർച്ച

0
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിവിധ സംഘടനകളെ ചർച്ചയ്ക്ക്...