കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കാം

For full experience, Download our mobile application:
Get it on Google Play

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഭക്ഷണപാനീയങ്ങളുടെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല ആരോഗ്യപരമായ ഗുണങ്ങളാൽ സമ്പന്നമാണ്. പ്രമേഹ നിയന്ത്രണത്തിന് കറുവപ്പട്ട മികച്ചൊരു പ്രതിവിധിയാണ്. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് മെച്ചപ്പെടുത്താനും ഇൻസുലിൻ സംവേദനക്ഷമതയും നല്ല കൊളസ്ട്രോൾ കൂട്ടാനും കറുവപ്പട്ട വെള്ളം സഹായകാണ്. ഭക്ഷണം കഴിച്ചതിനു ശേഷം കറുവപ്പട്ട വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ആന്റിഓക്‌സിഡന്റ്, ആന്റിബയോട്ടിക് ഗുണങ്ങൾ അടങ്ങിയതാണ് കറുവപ്പട്ട. ഇവ ദഹന ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും സഹായിക്കുന്നു.

കറുവപ്പട്ട ശരീരത്തിൽ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും കറുവപ്പട്ട വെള്ളം കുടിക്കുന്നത് പ്രീ ഡയബറ്റിസ് സാധ്യത കുറയ്ക്കുമെന്ന് മറ്റൊരു പഠനം പറയുന്നു. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കറുവപ്പട്ട വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കറുവപ്പട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് മികച്ചൊരു പ്രതിവിധിയാണ്. അടിവയറ്റിലെ കൊഴുപ്പിനെ പുറംന്തള്ളാനും കറുവപ്പട്ട വെള്ളം സഹായകമാണ്. ആൻറി ഇൻഫ്ലമേറ്ററി, ആൻറി മൈക്രോബിയൽ, ആൻറി ഓക്സിഡൻറ് ഗുണങ്ങൾ അടങ്ങിയ കറുവപ്പട്ട വെള്ളം കുടിക്കുന്നത് തലച്ചോറിൻറെ ആരോഗ്യത്തിനും ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...