തിരുവനന്തപുരം : സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവി വിഭജിക്കുന്നതില്‍ ഉഭയകക്ഷി ചര്‍ച്ച തുടങ്ങാനിരിക്കേ ഓരോ പാര്‍ട്ടികള്‍ക്കും നല്‍കേണ്ട പദവി സംബന്ധിച്ച് യോഗത്തില്‍ തീരുമാനമാകും. ജി.സുധാകരനെതിരായ അമ്പലപ്പുഴ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റ് ചര്‍ച്ചക്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേ സമയം റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കമ്മിറ്റികള്‍ അടക്കം നടപടികളിലേക്ക് കടക്കുകയാണ്.
ഭാരത് ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളും പാര്‍ട്ടി വിലയിരുത്തും. പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പ്രസ്താവനയില്‍ ഇനി ചര്‍ച്ച വേണ്ടെന്നാണ് സി.പി.എം തീരുമാനമെന്നാണ് സൂചന. ഇന്നലത്തെ എല്‍.ഡി.എഫ് യോഗത്തിലും പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന ചര്‍ച്ച ചെയ്തിരുന്നില്ല. മുഖ്യമന്ത്രി വിശദീകരിച്ച പശ്ചാത്തലത്തിലാണ് ചര്‍ച്ചകളിലേക്ക് കടക്കാതിരുന്നത്.വിഷയത്തില്‍ എല്‍.ഡി.എഫിനുള്ളില്‍ തന്നെ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്നാണ് അറിയുന്നത്.