തിരുവനന്തപുരം : സി.പി.എം സംസ്ഥാന സമ്മേളനം ഇത്തവണത്തെ എറണാകുളത്ത് നടക്കും. ഫെബ്രുവരിയിലാകും സംസ്ഥാന സമ്മേളനം നടക്കുക. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ നടക്കും. ജില്ലാ സമ്മേളനങ്ങള്‍ ജനുവരിയിലാകും നടക്കുക. അടുത്ത വര്‍ഷം നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരാണ് വേദിയാകുക.
ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് കണ്ണൂരിനെ പാര്‍ട്ടി കോണ്‍ഗ്രസിനുള്ള വേദിയായി തെരഞ്ഞെടുത്തത്. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എത്തുന്നത്. നേരത്തെ കോഴിക്കോട് നഗരത്തില്‍ വച്ച് ഇരുപതാം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സമ്മേളനങ്ങള്‍ സാധാരണ പോലെ നടത്തുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. നിയന്ത്രണം ഉള്ള ചില സ്ഥലങ്ങളില്‍ മാത്രം വിര്‍ച്ച്‌വല്‍ ആയി സമ്മേളനങ്ങള്‍ നടത്തും. സംസ്ഥാന സമ്മേളനങ്ങള്‍ ഒക്ടോബര്‍ മുതല്‍ തുടങ്ങുമെന്നും സി.പി.എം നേതാക്കള്‍ അറിയിച്ചിരുന്നു.