പാലക്കാട് : മതേതര സ്വഭാവം ഉള്ള കേരളത്തിൽ ബിജെപിക്ക് ജയിക്കാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തോട് പാലക്കാട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വിരുദ്ധ വോട്ടുകൾ സമീകരിച്ചാൽ ബി.ജെ.പിയെ പരാജയപെടുത്താൻ കഴിയും. ത്രിപുരയിലെ പാർട്ടി ചെറുത്ത് നിൽപ്പിലൂടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും എം വി ഗോവിന്ദൻ പാലക്കാട് പറഞ്ഞു.
പി.കെ ശശിയുമായി ബന്ധപ്പെട്ട് പല വാർത്തകളും മാധ്യമ സൃഷ്ടിയാണ്. പാർട്ടിക്ക് അകത്ത് പല ചർച്ചകളും അന്വേഷണങ്ങളും നടക്കുന്നുണ്ട്. അത് മാധ്യമങ്ങളോട് പങ്കുവെങ്കേണ്ടതില്ല. സിപിഎം ജനകീയ പ്രതിരോധ ജാഥയിൽ ഇ.പി ജയരാജൻ പങ്കെടുക്കാത്തത്തിൽ ഒരു അസ്വാഭാവികതയും ഇല്ല. ജാഥ അവസാനിക്കുന്നതിന് മുമ്പ് ഇ പി ഉറപ്പായും പങ്കെടുക്കും . ഇപിയുടെ ഭാര്യ ചെയർപേഴ്‌സണായ റിസോർട്ടിൽ നടന്നത് സാധാരണ പരിശോധനയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.