Thursday, May 15, 2025 1:25 pm

ലോക്‌ഭയിലേക്ക് മത്സരിച്ചവരെ നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ല : സി പി എം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്‌ഭയിലേക്ക് മത്സരിച്ചവരെ സി പി എം നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ല. ഇതുസംബന്ധിച്ച്‌ പാര്‍ട്ടിയില്‍ ധാരണയായി. ഇതോടെ എം ബി രാജേഷ്, എ സമ്പത്ത്, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, പി ജയരാജന്‍ അടക്കം നിയമസഭയിലേക്ക് സീറ്റ് ലഭിക്കുമെന്ന് കരുതിയ പല നേതാക്കന്മാരുടെയും കാര്യം പരുങ്ങലിലായി. എന്നാല്‍ അനിവാര്യരായവരെ മത്സരിപ്പിക്കണമോയെന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാട് എന്താണെന്ന് വ്യക്തമായിട്ടില്ല.

രണ്ടുവട്ടം എം എല്‍ എമാരായവരെ ഒഴിവാക്കുന്ന കാര്യത്തിലും തീരുമാനമായിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടു തവണ ജയിച്ചവര്‍ക്ക് മൂന്നാമത് അവസരം നല്‍കേണ്ടയെന്നാണ് സംസ്ഥാന സമിതിയിലെ തീരുമാനം. മണ്ഡലം നിലനിര്‍ത്താന്‍ അനിവാര്യമെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ ഇളവ് നല്‍കേണ്ടതുളളൂ. സ്ഥാനാര്‍ത്ഥി നിര്‍ണയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച്‌ എ കെ ജി സെന്ററില്‍ നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച തുടരുകയാണ്. തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും പ്രചാരണ തന്ത്രങ്ങളും ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യും.

കഴിഞ്ഞ തവണ സി പി എം സ്വതന്ത്രന്‍മാര്‍‌ ഉള്‍പ്പടെ മത്സരിച്ച 92 സീറ്റുകളില്‍ ചിലത് മറ്റ് കക്ഷികള്‍ക്ക് വിട്ടു നല്‍കേണ്ടി വരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നു. ഏതൊക്കെ സീറ്റുകള്‍ വിട്ടു നല്‍കണമെന്ന കാര്യവും സംസ്ഥാനകമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഖൈ​ത്താ​നി​ൽ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടു​ത്തം

0
കു​വൈ​ത്ത് സി​റ്റി : ഖൈ​ത്താ​നി​ൽ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടു​ത്തം. ക​ഴി​ഞ്ഞ ദി​വ​സം...

ശക്തമായ ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും ആ​റ​ളം ഫാ​മി​ൽ വ​ൻ കൃ​ഷിനാ​ശം

0
പേ​രാ​വൂ​ർ: ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും ആ​റ​ളം ഫാ​മി​ൽ വ​ൻ കൃ​ഷി നാ​ശം. മേ​ഖ​ല​യി​ലെ...

കടുവ ആക്രമണം ; തെരച്ചിലിനായി മുത്തങ്ങയില്‍ നിന്നും കുങ്കിയാനകള്‍ ഉള്‍പ്പെട്ട സംഘം പുറപ്പെട്ടു

0
മലപ്പുറം: മലപ്പുറം കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ട സംഭവത്തില്‍ പ്രദേശത്ത്...

കെ യു ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പരാതി നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍

0
പത്തനംതിട്ട : വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചതില്‍ കോന്നി എംഎല്‍എ കെയു ജനീഷ്...