തിരുവനന്തപുരം: ഭവന സന്ദര്‍ശനത്തിനായി സി.പി.എം സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. സുഭിക്ഷം, ഭദ്ര, സുരക്ഷിതം എന്ന പേരില്‍ ലഖുലേകള്‍ അച്ചടിക്കാനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
പ്രവാസികളുടെ ക്വാറന്റീന്‍ ചെലവുകള്‍ വഹിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ എന്തിനാണ് ഇത്തരം ധൂര്‍ത്തുകള്‍ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. രണ്ടരക്കോടി രൂപയാണ് ലഘുലേഖകള്‍ അച്ചടിക്കാനായി സര്‍ക്കാര്‍ ചെലവാക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി ആരോപിക്കുന്നു. അഞ്ചു വര്‍ഷം കൊണ്ട് ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നാലു വര്‍ഷംകൊണ്ട് ചെയ്തുവെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. അങ്ങിനെയെങ്കില്‍ ഇനിയുള്ള വര്‍ഷം സര്‍ക്കാരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.