ആലപ്പുഴ: കുട്ടനാട്ടില്‍ ഇടത് സ്ഥാനാര്‍ഥിയുടെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാത്ത അയല്‍ക്കൂട്ടം, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് ഭീഷണി. കുട്ടനാട്ടിലെ തലവടി പഞ്ചായത്ത് 12-ാം വാര്‍ഡിലാണ് സ്വീകരണ യോഗം നടന്നത്.
എന്നാല്‍ ഇതില്‍ പങ്കെടുക്കാത്ത അയല്‍ക്കൂട്ടം, തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ പേര് മസ്റ്റര്‍ റോളില്‍ നിന്നും വെട്ടിമറ്റുമെന്ന് ശബ്ദസന്ദേശത്തിലൂടെയാണ് ഭീഷണിപ്പെടുത്തിയത്. തൊഴിലുറപ്പുകാര്‍ എവിടെ പരാതിപ്പെട്ടാലും പഞ്ചായത്ത് ഭരിക്കുന്നത് എല്‍ഡിഎഫാണെന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ആരാണ് ഭീഷണിപ്പെടുത്തിയതെന്ന് വ്യക്തമല്ല.