വെഞ്ഞാറമൂട് സി.പി.എമ്മിനെ ഞെട്ടിച്ച് ഡി.സുനിൽ സി.പി.ഐ.യിൽ

For full experience, Download our mobile application:
Get it on Google Play

വെഞ്ഞാറമൂട് : ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയ സി.പി.എം. ഏരിയാ കമ്മിറ്റിയംഗം ഡി.സുനിൽ പാർട്ടി നേതൃത്വത്തെ ഞെട്ടിച്ച് സി.പി.ഐ.യിൽ ചേർന്നു. നിരവധി പാർട്ടി പ്രവർത്തകർക്കൊപ്പമാണ് സി.പി.ഐ.യിൽ ചേർന്നിരിക്കുന്നത്. അംഗത്വ നടപടി പൂർത്തിയാക്കാതെ വിനോദയാത്രയ്ക്കു പോയി എന്ന കാരണം കാണിച്ചാണ് ഡി.സുനിലിനെ സി.പി.എം. തരംതാഴ്ത്തിയത്.

സംഭവത്തിനു വിശദീകരണം പോലും നൽകാതെ പാർട്ടി പ്രാദേശിക നേതൃത്വത്തിനെതിരേ അതിരൂക്ഷ വിമർശനം നടത്തിയശേഷമാണ് സുനിൽ സി.പി.ഐ. യിലേക്ക്‌ പോയത്. ട്രേഡ് യൂണിയൻ സ്ഥാനങ്ങൾ നൽകി സുനിലിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഏത് പാർട്ടിയിൽ ചേരുമെന്ന നിലപാട് പറയാതിരുന്ന ഡി.സുനിൽ സി.പി.ഐ.യിൽ ഔദ്യോഗികമായി ചേർന്നു.

മൂന്ന്‌ ബ്രാഞ്ച് സെക്രട്ടറിമാരുൾപ്പെടെ അമ്പതോളം പേർ പാർട്ടി വിട്ടിട്ടുണ്ട്. 2011-ൽ വെഞ്ഞാറമൂട്ടിലെ സി.പി.എം. പിളർന്ന് ഒരുവിഭാഗം പാർട്ടി വിട്ട് സി.പി.ഐ.യിൽ ചേർന്നതിനുശേഷം അടുത്ത് സി.പി.എം. നേരിടുന്ന വലിയ വെല്ലുവിളിയാണ് ഡി.സുനിലിന്റെ പാർട്ടിമാറ്റം. 2011-ൽ സി.പി.എം. വിടുന്നവരെ നേരിടാനും കൊഴിഞ്ഞുപോക്ക് തടയാനും മുന്നിൽ നിന്നത് ഡി.സുനിലായിരുന്നു.

വരുംദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നാണ് ഡി.സുനിൽ പറയുന്നത്.സി.പി.ഐ. ആസ്ഥാനമായ സി.കെ.ചന്ദ്രപ്പൻ സ്മാരക ഹാളിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി.പി.ഉണ്ണികൃഷ്ണൻ പാർട്ടി പതാക കൈമാറി ഡി.സുനിലിന് അംഗത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...