Monday, July 7, 2025 5:07 pm

പോലീസിനും പിവി അൻവറിനുമെതിരെ  വിമർശനമുന്നയിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : പോലീസിനും പിവി അൻവറിനുമെതിരെ  വിമർശനമുന്നയിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ. അൻവർ 10 തവണ ജനിച്ചാലും സിപിഎമ്മിനെ മനസിലാക്കാൻ കഴിയില്ലെന്ന് വയനാട് ജില്ലാ സെക്രട്ടറി തുറന്നടിച്ചു. അൻവറിന് ക്വാളിറ്റിയില്ലെന്ന് മനസിലാക്കി തന്നെയാണ് പാർട്ടിക്കുള്ളിൽ പ്രവേശിപ്പിക്കാത്തത്. സ്വർണ്ണക്കടത്തുകാരെ പിടിക്കുമ്പോൾ അൻവർ എന്തിന് വികാരം കൊള്ളുന്നു ? മലപ്പുറത്ത് സമീപകാലത്ത് നന്നായി സ്വർണം പിടിച്ചു. അതിന് അൻവർ എന്തിന് പൊട്ടിത്തെറിക്കുന്നു? കൊണ്ടുവന്ന സ്വർണത്തെക്കുറിച്ച് അടക്കം കൃത്യമായ കണക്ക് അൻവർ പറയുന്നു. സ്വർണ്ണം കടത്തുന്നവരെ പിടിക്കുമ്പോൾ അൻവറിന് പൊള്ളുന്നു. അൻവറിന്റെ പോലെ സ്വർണ്ണക്കടത്തിനോ സാമ്പത്തിക ലാഭത്തിനോ വേണ്ടി പൊതുപ്രവർത്തനം നടത്തുന്നവരല്ല സിപിഎം പ്രവർത്തകർ.

മുഹമ്മദ് റിയാസ് മരുമകൻ ആയതിനാൽ അദ്ദേഹത്തെ ആക്രമിക്കുന്നു. ലക്ഷ്യം വെക്കുന്നത് മുഖ്യമന്ത്രിയെ തന്നെയാണ്. അൻവറിന് മാനസിക നില തെറ്റി. അതിന്റെ കാരണം സ്വർണമാണോ എന്ന് സംശയിച്ചാൽ ആരെയും കുറ്റപ്പെടുത്താനാകില്ല. പോലീസിനെതിരെയും വിമർശനമുന്നയിച്ച വയനാട് സിപിഎം ജില്ലാ സെക്രട്ടറി എല്ലാ പോലീസുകാരും സർക്കാർ നയം നടപ്പാക്കുന്നവരല്ലെന്നും കുറ്റപ്പെടുത്തി. സിപിഎമ്മുകാർക്ക് പോലീസ് സ്റ്റേഷനിൽ കേറി ചെല്ലാൻ കഴിയില്ലെന്നത് ശരിയാണ്. പല പോലീസുകാരും വകതിരിവില്ലാത്തവരാണ്. അതിൻറെ ഹെഡ് ഓഫീസ് എഡിജിപിയാണ്. എഡിജിപിയുടെ പെരുമാറ്റത്തിൽ തന്നെ പോലീസ് സേനയിൽ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ ഉന്നയിച്ച ആരോപണം ശരിയാണെങ്കിൽ ആരെയും സർക്കാർ സംരക്ഷിക്കില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

1444 കോടി രൂപ കേന്ദ്ര സ‍ർക്കാർ നൽകാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ പദ്ധതി പ്രകാരം 1444 കോടി രൂപ കേന്ദ്ര...

കോന്നി പൈനാമൺ പാറമട അപകടം ; മരണം രണ്ടായി – രക്ഷാപ്രവർത്തനം ദുഷ്കരം

0
കോന്നി : കോന്നി ചെങ്കളത്ത് പാറമടയിൽ പാറ ഇടിഞ്ഞു വീണ...

ചായക്കടയില്‍ കയറി യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍

0
തിരുവനന്തപുരം: ചായക്കടയില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍. ആലപ്പുഴ സ്വദേശി...

കോന്നി പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരില്ല ; പ്രതിസന്ധിയിലായി പോലീസ് സ്റ്റേഷൻ പ്രവർത്തനം

0
കോന്നി : കോന്നി പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെകടറും സബ്...