കോന്നി പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരില്ല ; പ്രതിസന്ധിയിലായി പോലീസ് സ്റ്റേഷൻ പ്രവർത്തനം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെകടറും സബ് ഇൻസ്പെക്ട്ടറും ഇല്ലാതായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ദൈനം ദിന പ്രവർത്തനങ്ങൾ. മാസങ്ങൾക്ക് മുൻപാണ് കോന്നി ഡിവൈഎസ്പി യെയും സിഐയെയും സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കുന്നത്. എന്നാൽ ഡിവൈഎസ്പി നിയമിതനായിട്ടും സർക്കിൾ ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും ഇല്ലാത്തതാണ് പോലീസ് സ്റ്റേഷൻ പ്രവർത്തനം താറുമാറാക്കിയത്. ചിറ്റാർ പോലീസ് സർക്കിൾ ഇൻസ്‌പെടറെ കോന്നിയിലേക്ക് നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കിയിട്ടും ചിറ്റാറിൽ പുതിയ സർക്കിൾ ഇൻസ്പെക്റ്റർ ചാർജ്ജ് എടുക്കാതെ വന്നതോടെ ചിറ്റാർ സർക്കിൾ ഇൻസ്‌പെക്ടർക്ക് കോന്നിയിലേക്ക് വരാൻ കഴിയാതെയായി.

നിലവിൽ കോന്നിയിൽ ഒരേയൊരു എസ് ഐ മാത്രമാണ് ഉള്ളത്. ഇദ്ദേഹം പരിശീലത്തിന്റെ ഭാഗമായി പോയതോടെ കോന്നി പോലീസ് സ്റ്റേഷനിൽ ഗ്രേഡ് എസ് ഐ മാത്രമാണ് ഉള്ളത്. വലിയ കേസുകൾ കൈകാര്യം ചെയ്യുവാൻ ഗ്രേഡ് എസ് ഐ ക്ക് അധികാരം ഇല്ലാത്തതിനാൽ വലിയ പ്രതിസന്ധിയിൽ ആവുകയാണ് കോന്നി പോലീസ് സ്റ്റേഷൻ പ്രവർത്തനം. വാഹനാപകടങ്ങളും തൂങ്ങി മരണങ്ങളും മോഷണങ്ങളും പോക്സോ കേസുകളും അടക്കം ജില്ലയിൽ തന്നെ നിരവധി കേസുകൾ ആണ് കോന്നി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഉയർന്ന ഉദ്യോഗസ്ഥർ ഇല്ലാതെ എങ്ങനെ ഇവയെലാം കൈകാര്യം ചെയ്യും എന്ന ആശയകുഴപ്പത്തിലാണ് ഉദ്യോഗസ്ഥർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് രാഷ്ട്രീയത്തിലേക്ക് വന്നത് തമിഴ്നാടിന് തന്നെ വലിയ വിപത്താണെന്നും നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഡി.എം.കെ....

അമേരിക്ക-ഇറാൻ പോരാട്ടം കത്തുന്നു; വെല്ലുവിളികൾ അതിജീവിക്കാൻ ട്രംപിന് മുന്നിലുള്ളത് മൂന്ന് ബദൽ മാർഗ്ഗങ്ങൾ

0
വാഷിങ്ടണ്‍/ തെഹ്‌റാന്‍: ഇറാനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'പോരാട്ടം' ഇനിയും...

അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച മണ്ഡലങ്ങള്‍ ; ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച 2 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....