പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഡിലിമിറ്റേഷന്‍ പ്രക്രിയയില്‍ സി.പി.എം ഇടപെടല്‍ അനുവദിക്കില്ലെന്ന് ഡി.സി.സി നേതൃയോഗം. ഇങ്ങനെയുണ്ടായാല്‍ നിയമപരമായും, രാഷ്ട്രീയപരമായും നേരിടാനും നേതൃയോഗം തീരുമാനിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ മുന്നെരുക്കങ്ങളുടെ ഭാഗമായി 80 ശതമാനം വാര്‍ഡ് കമ്മിറ്റികള്‍ പൂര്‍ത്തീകരിച്ചതായി യോഗം വിലയിരുത്തി. മണ്ഡലം കമ്മിറ്റികളും, ബ്ലോക്ക് കമ്മിറ്റികളും പൂര്‍ത്തീകരിച്ചതിന്‍റെ തുടര്‍ച്ചയായി വാര്‍ഡു കമ്മിറ്റികളുടെ പുനഃസംഘട ഈ മാസം 30 ന് മുമ്പ് പൂര്‍ത്തിയാക്കും. തുടര്‍ച്ചയായി യോഗങ്ങളില്‍ പങ്കെടുക്കാത്ത ബ്ലോക്ക്, മണ്ഡലം ഭാരവാഹികളെ ഒഴിവാക്കി സജീവമായിപ്രവത്തിക്കുന്നവരെ ഭാരവാഹികളാക്കാന്‍ നേതൃയോഗം തീരുമാനിച്ചു.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം.എം നസീര്‍, അഡ്വ. പഴകുളം മധു, കെ.പി.സി.സി അംഗങ്ങളായ അഡ്വ. കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍ രാജ്, പന്തളം സുധാകരന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, മാലേത്ത് സരളാദേവി, മാത്യു കുളത്തിങ്കല്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, എന്‍. ഷൈലാജ്, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, അഡ്വ. എ. സുരേഷ്കുമാര്‍, അനില്‍ തോമസ്, വെട്ടൂര്‍ ജ്യോതിപ്രസാദ്, റ്റി.കെ. സാജു, റോബിന്‍ പീറ്റര്‍, എം.ജി. കണ്ണന്‍, കെ. ജയവര്‍മ്മ, സജി കൊട്ടയ്ക്കാട്, ഡി. ഭാനുദേവന്‍, അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ എന്നിവര്‍ പ്രസംഗിച്ചു.