ഡിലിമിറ്റേഷന്‍ പ്രക്രിയയില്‍ സി.പി.എം ഇടപെടല്‍ അനുവദിക്കില്ല : ഡി.സി.സി നേതൃയോഗം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഡിലിമിറ്റേഷന്‍ പ്രക്രിയയില്‍ സി.പി.എം ഇടപെടല്‍ അനുവദിക്കില്ലെന്ന് ഡി.സി.സി നേതൃയോഗം. ഇങ്ങനെയുണ്ടായാല്‍ നിയമപരമായും, രാഷ്ട്രീയപരമായും നേരിടാനും നേതൃയോഗം തീരുമാനിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ മുന്നെരുക്കങ്ങളുടെ ഭാഗമായി 80 ശതമാനം വാര്‍ഡ് കമ്മിറ്റികള്‍ പൂര്‍ത്തീകരിച്ചതായി യോഗം വിലയിരുത്തി. മണ്ഡലം കമ്മിറ്റികളും, ബ്ലോക്ക് കമ്മിറ്റികളും പൂര്‍ത്തീകരിച്ചതിന്‍റെ തുടര്‍ച്ചയായി വാര്‍ഡു കമ്മിറ്റികളുടെ പുനഃസംഘട ഈ മാസം 30 ന് മുമ്പ് പൂര്‍ത്തിയാക്കും. തുടര്‍ച്ചയായി യോഗങ്ങളില്‍ പങ്കെടുക്കാത്ത ബ്ലോക്ക്, മണ്ഡലം ഭാരവാഹികളെ ഒഴിവാക്കി സജീവമായിപ്രവത്തിക്കുന്നവരെ ഭാരവാഹികളാക്കാന്‍ നേതൃയോഗം തീരുമാനിച്ചു.

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം.എം നസീര്‍, അഡ്വ. പഴകുളം മധു, കെ.പി.സി.സി അംഗങ്ങളായ അഡ്വ. കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍ രാജ്, പന്തളം സുധാകരന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, മാലേത്ത് സരളാദേവി, മാത്യു കുളത്തിങ്കല്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, എന്‍. ഷൈലാജ്, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, അഡ്വ. എ. സുരേഷ്കുമാര്‍, അനില്‍ തോമസ്, വെട്ടൂര്‍ ജ്യോതിപ്രസാദ്, റ്റി.കെ. സാജു, റോബിന്‍ പീറ്റര്‍, എം.ജി. കണ്ണന്‍, കെ. ജയവര്‍മ്മ, സജി കൊട്ടയ്ക്കാട്, ഡി. ഭാനുദേവന്‍, അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...