തിരുവനന്തപുരം : റാങ്ക് ലിസ്റ്റിലെ നൂറ് കണക്കിന് ഉദ്യോഗാർത്ഥികളെ അണിനിരത്തി സെക്രട്ടറിയേറ്റിന് മുന്നിൽ സിപിഒ റാങ്ക് ഹോൾഡർമാരുടെ മഹാസംഗമം. ഉദ്യോഗാർത്ഥികൾ പാളയത്ത് നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. മൂന്നും നാലും ചങ്കുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ജോലി കിട്ടാൻ ഡിവൈഎഫുകാരനോ സിപിഎംകാരുടെ ബന്ധുക്കളോ ആവേണ്ട സ്ഥിതി ആണെന്നും സമരം ഉദ്ഘാടനം ചെയ്ത കമാൽ പാഷ കുറ്റപ്പെടുത്തി.
ഉദ്യോഗാർത്ഥികളുടേത് ജീവിക്കാൻ വേണ്ടിയുള്ള സമരമാണ്. എൽജിഎസുകാർക്ക് സർക്കാർ പൊന്ന് കൊണ്ട് പുളിശ്ശേരി കാച്ചി കൊടുക്കാൻ ഒന്നും പോകുന്നില്ല. ആ പാവങ്ങളെ സർക്കാർ ആശിപ്പിച്ച് വഞ്ചിച്ചു. സിപിഒ ഉദ്യാഗർത്ഥികൾക്ക് അത്തരം അബദ്ധം പറ്റരുതെന്നും കമാൽ പാഷ പറഞ്ഞു.