കുതിരാന് സമീപം ദേശീയ പാതയിൽ വിള്ളൽ ; കരാർ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് പരിഗണനയിൽ – മന്ത്രി കെ രാജൻ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂർ – പാലക്കാട് ദേശീയ പാതയിൽ കുതിരാന് സമീപം റോഡിൽ വീണ്ടും വിള്ളൽ. മൂന്ന് മീറ്ററോളം ദൂരത്തിലാണ് റോഡിലെ വിള്ളൽ. കഴിഞ്ഞ വർഷം ഡിസംബറിൽ രണ്ട് മീറ്ററോളം ദൂരത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു. നിർമാണത്തിലെ അശാസ്ത്രീയതയാണ് തകരാറിനു കാരണമെന്നാണ് ആരോപണം.

പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരുന്ന പാതയിലാണ് വഴക്കുംപാറ അടിപ്പാതയോട് ചേർന്നാണ് വിള്ളൽ കണ്ടെത്തിയത്. വിള്ളൽ മാസങ്ങൾക്ക് മുൻപ് ശ്രദ്ധയിൽപ്പെട്ടെങ്കിലും പ്രത്യേക മിശ്രിതം ഉപയോഗിച്ച് പാറപ്പൊടിയിട്ട് അടയ്ക്കുകയായിരുന്നു. എന്നാൽ ശാസ്ത്രീയമായ പരിഹാരത്തിന് ദേശീയപാത അതോറിറ്റിയോ കരാർ കമ്പനിയോ മുതിർന്നിരുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കരാർ കമ്പനിയുടെ അശാസ്ത്രീയ നിർമ്മാണമാണ് ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണമെന്നാണ് ആരോപണം. താഴെയുള്ള പണിതീരാത്ത സർവീസ് റോഡിലേക്ക് വിള്ളലുളള മുകളിലെ റോഡ് ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ.

റോഡിൽ വിള്ളൽ കണ്ട സംഭവത്തിൽ കരാർ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് പരിഗണനയിൽ എന്ന് മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതിയിൽ കരാർ കമ്പനി വരുത്തിയ വീഴ്ച ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പരിശോധിക്കും. ടോൾ പിരിവ് തുടങ്ങിയ കമ്പനി അടിസ്ഥാന സൗകര്യങ്ങൾ പോലും ഇതുവരെയും പാതയിൽ ലഭ്യമാക്കിയില്ലെന്നും മന്ത്രിയുടെ വിമർശനം. കരാർ കമ്പനിയുടെ വീഴ്ച പരിശോധിക്കൻ തിങ്കളാഴ്ച പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറിലാണ് റോഡിൽ രണ്ട് മീറ്ററോളം ദൂരത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നത്. മന്ത്രി കെ. രാജൻ ഉൾപ്പടെയുള്ളവർ അന്ന് സ്ഥലം പരിശോധിച്ച് ദേശീയപാത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കോൺക്രീറ്റ് ഭിത്തി നിർമ്മിക്കാതെ കല്ല് കെട്ടി മണ്ണിട്ട് ഉയർത്തിയ മേൽപ്പാതയുടെ വശങ്ങളിൽ മാസങ്ങൾക്ക് മുൻപ് വിള്ളൽ വീണ് ഇടിഞ്ഞു തുടങ്ങിയതും കണ്ടെത്തിയിരുന്നു. ഇപ്പോൾ റോഡിൽ വീണ്ടും വിള്ളൽ കണ്ടെത്തിയതിൽ യാത്രികരും പ്രദേശവാസികളും ഒരുപോലെ ഭീതിയിലാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം...

0
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും...

പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി ; പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ സമിതിയുടെ അധ്യക്ഷനാകും

0
തിരുവനന്തപുരം: പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപികരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി...