ന്യൂഡല്‍ഹി : ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളിൽ ഒന്നായ താജ് മഹലിൽ വിള്ളലുകളും കേടുപാടുകളും കണ്ടെത്തി. തറയിലും ചുവരിലും അടക്കം പലയിടത്തായാണ് വിള്ളലുകൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ആഗ്രയിൽ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് സംഭവം. കേടുപാടുകൾ വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിള്ളലുകളെ തുടർന്ന് താജ് മഹലിൻ്റെ പ്രധാന കവാടത്തോട് ചേർന്ന് ചുവരിൽ എഴുതിയിരിക്കുന്ന ഖുറാൻ വചനങ്ങളുടെ സ്ഥാനം തെറ്റിയെന്ന് ടൂറിസ്റ്റ് ഗൈഡ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് ദീപക് ദൻ കുറ്റപ്പെടുത്തുന്നു. എന്ത് പഠനമാണ് പുരാവസ്തു വകുപ്പ് നടത്തിയതെന്നും താജ് മഹൽ ലോകപ്രശസ്തമായതിനാൽ എല്ലാ നെഗറ്റീവ് പ്രചാരണവും വളരെവേഗം ലോകമാകെ പരകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഴവെള്ളം അതിശക്തമായി കെട്ടിടത്തിന് പുറത്തൂടെ ഒഴുകി വന്നതാണ് വിള്ളലുണ്ടാകാൻ കാരണമെന്ന് കരുതുന്നു. അതിശക്തമായ തുടർച്ചയായി പെയ്തത് മൂലമുണ്ടായ ചെറിയ തകരാർ മാത്രമാണെന്നും ഗുരുതരമായ ഘടനാ പരമായ വെല്ലുവിളി താജ്മഹൽ നേരിടുന്നില്ല എന്നുമാണ് പുരാവസ്തു വകുപ്പിൻ്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1