ഗുരു വചനത്തെ സത്യ ബുദ്ധിയോടെ സ്വീകരിക്കുന്നവർക്കേ ധൈര്യമുണ്ടാകൂ ; സ്വാമി സാന്ദ്രാനന്ദ

For full experience, Download our mobile application:
Get it on Google Play

അയിരൂർ :​ ഗുരുദർശനത്തെ ഉൾക്കൊണ്ട് ജീവിക്കാൻ ധൈര്യം ആവശ്യമാണെന്നും ഗുരു വചനത്തെ സത്യ ബുദ്ധിയോടെ സ്വീകരിക്കുന്നവർക്കേ ആ ധൈര്യമുണ്ടാകുവെന്നും സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. അയിരൂർ പുത്തേഴം ശ്രീശങ്കരോദയം ക്ഷേത്രാങ്കണത്തിൽ നടന്ന അയിരൂർ ശ്രീനാരായണ കൺവെൻഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യബുദ്ധി എന്നത് ദർശനത്തെ ജീവിതത്തിൽ അനുവർത്തിക്കുന്നതാണ്. അതിനുള്ള ധൈര്യമാണ് ശ്രീ നാരായണീയർക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. .മിഷൻ പ്രസിഡന്റ് സി.എൻ.ബാബു രാജൻ അദ്ധ്യക്ഷത വഹിച്ചു.

എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരിയൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു മുഖ്യ പ്രഭാഷണം നടത്തി. അജിത്കുമാർ പി.എസ്.,ശശിധരൻ നാരങ്ങാനം, സുരേഷ് കുമാർ റ്റി.കെ, റ്റി.മോഹനൻ, മോഹൻ പട്ടാഴി, ജിജുകുമാർ, എൻ.കെ.ബിജു എന്നിവർ സംസാരിച്ചു. മിഷൻ ഓർഗനൈസർ എസ്.ശ്രീകുമാർ സ്വാഗതവും മിഷൻ സെക്രട്ടറി കെ.എസ്.രാജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും സമ്മാനദാനവും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലസംഭരണികളിൽ 25 ശതമാനം വെള്ളം കുറവ് ; വൈദ്യുതോത്പാദനം പ്രതിസന്ധിയിൽ

0
ഇടുക്കി : ചൂട്‌ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്റെ സംഭരണികളിലെ ജലനിരപ്പ്‌...

വന്ദേമാതരം പൂർണമായി ആലപിച്ചതിൽ ജമ്മു കശ്മീരിൽ കോൺഗ്രസും ഒമർ അബ്ദുള്ളയും തമ്മിൽ തർക്കം തുടരുന്നു

0
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ കോൺഗ്രസും...

പിണറായിയെ പിന്തുണച്ച് പ്രസ്താവന വേണ്ട ; ഇ.ഡി നീക്കത്തിൽ പ്രതിപക്ഷ നേതാവിനെ ന്യായീകരിക്കാൻ സിപിഐ...

0
തിരുവനന്തപുരം: ഇ.ഡിയുടെ പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാൻ...

സമൂഹമാധ്യമ ഇൻഫ്ലുവൻസറെ ബിഹാറിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; അന്വേഷണം

0
ന്യൂഡൽഹി: സമൂഹമാധ്യമ റീലുകൾ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു നൽകാമെന്നും വാഗ്ദാനം...