പിണറായിയെ പിന്തുണച്ച് പ്രസ്താവന വേണ്ട ; ഇ.ഡി നീക്കത്തിൽ പ്രതിപക്ഷ നേതാവിനെ ന്യായീകരിക്കാൻ സിപിഐ ഇല്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇ.ഡിയുടെ പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാൻ സിപിഐ ഇല്ല. പാർട്ടിയെ സിപിഎം കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ അക്കാര്യം ആലോചിക്കും. കേസിൽ സർക്കാരിന്റെ തീരുമാനം കൂടി വന്ന ശേഷം ചർച്ച ചെയ്ത് ആവശ്യമെങ്കിൽ നിലപാട് അപ്പോൾ വ്യക്തമാക്കാൻ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പിണറായിയെ അതിശക്തമായി പിന്തുണച്ച് സിപിഎമ്മിന്റെ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ രംഗത്തു വന്നപ്പോഴാണ് ‘മൗനം’ അവലംബിക്കാൻ സിപിഐ നിശ്ചയിച്ചത്. ഇതോടെ പിണറായിക്ക് എൽഡിഎഫിന്റെ പൊതുപിന്തുണ ഉണ്ടാകില്ലെന്നു വ്യക്തമായി. ഇ.ഡിയുടെ രാഷ്ട്രീയ നീക്കങ്ങളെ ദേശീയ തലത്തിൽ സിപിഐ എതിർക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ എന്തു വേണമെന്ന ചർച്ചയാണ് സെക്രട്ടേറിയറ്റിലുണ്ടായത്. എന്നാൽ പിണറായിയുടെ മകൾ ടി.വീണയുൾപ്പെട്ട ഇടപാടുകളുടെ സുതാര്യതയെക്കുറിച്ച് യോഗത്തിൽ സന്ദേഹങ്ങളുണ്ടായി.

വീണയുടെ കേസ് വീണ തന്നെ നടത്തട്ടെ എന്ന നിലപാടാണ് സിപിഐ എടുത്തുവരുന്നത്. പുതിയ ഇ.ഡി നീക്കം നേരിട്ട് പിണറായിയിലേക്കാണെന്നു ബോധ്യപ്പെട്ടെങ്കിലും തിരക്കിട്ട് അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിക്കാവുന്ന സാഹചര്യമില്ലെന്ന അഭിപ്രായത്തിനാണ് മേൽക്കൈ കിട്ടിയത്. നേരത്തേ ലാവ്‌ലിൻ കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടാൻ സിപിഎം തീരുമാനിച്ചപ്പോൾ ‘നിയമപരമായി’ നേരിടണമെന്ന അഭിപ്രായമാണ് സിപിഐക്കെന്ന് സെക്രട്ടറിയായിരുന്ന സി.കെ.ചന്ദ്രപ്പൻ നിലപാടെടുത്തത് ചൂണ്ടിക്കാട്ടപ്പെട്ടു. പക്ഷേ രാഷ്ട്രീയാവശ്യത്തിനായി ബിജെപി ഉപയോഗിക്കുന്ന ഏജൻസിയാണ് ഇ.ഡി എന്നു പാർട്ടി വിലയിരുത്തുന്നതിനാൽ അന്നത്തെ സമീപനം ഇവിടെ പ്രായോഗികമല്ലെന്നും വിലയിരുത്തി. അപ്പോഴും, പിണറായിയെ പിന്തുണച്ച് പ്രസ്താവന വേണ്ടെന്നാണ് യോഗം നിശ്ചയിച്ചത്. ഈ വിഷയം ഒരു ഘട്ടത്തിലും പാർട്ടിയെ ബോധ്യപ്പെടുത്താൻ സിപിഎം ശ്രമിച്ചിട്ടില്ലെന്ന വിമർശനമുണ്ടായി. ആ ഉത്തരവാദിത്തം അവർ നിർവഹിക്കുമ്പോൾ സഖ്യകക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്തം നി‍ർവഹിച്ചാൽ മതിയല്ലോ എന്ന ധാരണയാണ് ഉണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമൂഹമാധ്യമ ഇൻഫ്ലുവൻസറെ ബിഹാറിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; അന്വേഷണം

0
ന്യൂഡൽഹി: സമൂഹമാധ്യമ റീലുകൾ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു നൽകാമെന്നും വാഗ്ദാനം...

സൈന്യത്തെ വിന്യസിച്ചാൽ‌ നേരിട്ടുള്ള യുദ്ധപ്രഖ്യാപനമായി കണക്കാക്കും ; മുന്നറിയിപ്പുമായി പുടിൻ

0
ന്യൂഡൽഹി: യുക്രെയ്നിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ സൈന്യത്തെ വിന്യസിക്കാൻ തുനിഞ്ഞാൽ അത്...

നൂറടിയിലേറെ ആഴമുള്ള കിണറ്റിൽ വീണ മധ്യവയസ്കൻ അത്ഭുതകരമായി രക്ഷപെട്ടു ; ഫയർ ഫോഴ്സ് പുറത്തെത്തിച്ചത്...

0
തിരുവനന്തപുരം: നൂറടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് സംഘം സാഹസികമായി...

പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനത്തിനു വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ ; രേഖകൾ നിർമിച്ചത് ചാറ്റ് ജിപിടി...

0
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനു മുന്നോടിയായി ജിയോ വേൾഡ്...