നൂറടിയിലേറെ ആഴമുള്ള കിണറ്റിൽ വീണ മധ്യവയസ്കൻ അത്ഭുതകരമായി രക്ഷപെട്ടു ; ഫയർ ഫോഴ്സ് പുറത്തെത്തിച്ചത് സാഹസികമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നൂറടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് സംഘം സാഹസികമായി രക്ഷപെടുത്തി. പൂങ്കുളം വട്ടവിള വീട്ടിൽ കാസിമിനെയാണ് (56) ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ പുറത്തെത്തിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ​110 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് കാസിം യാദൃശ്ചികമായി വീണത്. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം ആധുനിക സജ്ജീകരണങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. റോപ്പിന്റെയും ഹാർനസിന്റെയും സഹായത്തോടെ ബിഎ സെറ്റ് ധരിച്ച് ഉദ്യോഗസ്ഥൻ കിണറ്റിലേക്ക് ഇറങ്ങുകയും നെറ്റിന്റെ സഹായത്തോടെ കാസിമിനെ സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു.

ചെറിയ പരിക്കുകളോടെ പുറത്തെടുത്ത അദ്ദേഹത്തെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഫയർ ഫോഴ്സിന്റെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. കിണറ്റിൽ വെള്ളമുണ്ടായിരുന്നതാണ് അപകടമൊഴിവാക്കിയതെന്ന് ഫയർ ഫോഴ്സ് സംഘം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനത്തിനു വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ ; രേഖകൾ നിർമിച്ചത് ചാറ്റ് ജിപിടി...

0
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനു മുന്നോടിയായി ജിയോ വേൾഡ്...

ആര്യനാട് പെയിന്റിങ് തൊഴിലാളിയുടെ കൊലപാതകം : നാല് സുഹൃത്തുക്കൾ അറസ്റ്റിൽ

0
തിരുവനന്തപുരം: ആര്യനാട് കുളപ്പടയ്ക്ക് സമീപം പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ...

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം ; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ ;...

0
റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്'...

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...