ആര്യനാട് പെയിന്റിങ് തൊഴിലാളിയുടെ കൊലപാതകം : നാല് സുഹൃത്തുക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആര്യനാട് കുളപ്പടയ്ക്ക് സമീപം പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ ഉൾപ്പെടെ നാല് പ്രതികളെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. ​ഉഴമലക്കൽ സ്വദേശികളായ സാജൻ (40), സുബീഷ് (26), അരുൺ (38), കിരൺ (36) എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട രാഹുലും പ്രതികളും സുഹൃത്തുക്കളായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്ന രാഹുലിനെ കഴിഞ്ഞ ദിവസം റോഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണമാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ വലയിലാക്കിയത്. കഴിഞ്ഞ ദിവസം ഇവർ ആൾത്താമസം കുറഞ്ഞ റബ്ബർ തോട്ടം നിറഞ്ഞ ഉൾപ്രദേശത്ത് ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടയിൽ കുടുംബപ്രശ്നങ്ങളെക്കുറിച്ചും ബൈക്ക് പണയം വെച്ചതുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ചും തർക്കമുണ്ടായി.

തർക്കത്തിനൊടുവിൽ രാഹുൽ കൂടെയുണ്ടായിരുന്നവരെ മർദിക്കാൻ ശ്രമിച്ചതോടെ പ്രതികൾ പ്രകോപിതരാവുകയായിരുന്നെന്ന് പോലീസ് പറയുന്നു. തുടർന്ന് കാറ്റാടി കമ്പും ഹോളോബ്രിക്സും ഉപയോഗിച്ച് രാഹുലിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റാണ് മരണം സംഭവിച്ചത്. ​കൊലപാതകത്തിന് ശേഷം ഒന്നാം പ്രതിയായ സാജനെ സംഭവസ്ഥലത്തു വെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കാറിൽ രക്ഷപ്പെട്ട മറ്റ് പ്രതികൾ ആറ്റിങ്ങൽ, കൊല്ലം വഴി തമിഴ്‌നാട്ടിലേക്ക് ട്രെയിൻ മാർഗം കടക്കാൻ ശ്രമിക്കുന്നതിനിടയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടി. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൂറടിയിലേറെ ആഴമുള്ള കിണറ്റിൽ വീണ മധ്യവയസ്കൻ അത്ഭുതകരമായി രക്ഷപെട്ടു ; ഫയർ ഫോഴ്സ് പുറത്തെത്തിച്ചത്...

0
തിരുവനന്തപുരം: നൂറടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് സംഘം സാഹസികമായി...

പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനത്തിനു വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ ; രേഖകൾ നിർമിച്ചത് ചാറ്റ് ജിപിടി...

0
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനു മുന്നോടിയായി ജിയോ വേൾഡ്...

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം ; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ ;...

0
റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്'...

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...