നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന ; ഇരട്ടക്കുട്ടികളുടെ മരണത്തിൽ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ തിന്നർ എന്ന് കരുതുന്ന രാസവസ്തു സൂക്ഷിച്ച പാത്രം കണ്ടെത്തി. വലിയകാട്ടിൽ അഫ്സൽ – സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്. വീട്ടിൽ സ്ലാബിന് മുകളിൽ സൂക്ഷിച്ചിരുന്ന പെയിൻ്റിൽ ചേർക്കുന്ന തിന്ന‍ർ നിലത്ത് വീണെന്നും ഇത് അബദ്ധവശാൽ കുട്ടികൾ കുടിച്ചെന്നുമാണ് അച്ഛനമ്മമാർ പോലീസിന് നൽകിയ മൊഴി. സംഭവത്തിൽ സംശയം തോന്നിയ പോലീസ് അച്ഛനമ്മമാരെ ചോദ്യം ചെയ്തുവരികയാണ്. വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ലാബിന് മുകളിൽനിന്ന് തിന്നർ പോലുള്ള രാസവസ്തു താഴെ വീണതായി പോലീസിന് സംശയമുണ്ട്. ഇത് അബദ്ധവശാൽ കുട്ടികൾ കുടിച്ചതാകാമെന്നാണ് നിഗമനം. കൂടുതൽ വ്യക്തതവരാൻ രാസപരിശോധന ഫലംകൂടി കിട്ടണമെന്ന് പോലീസ് അറിയിച്ചു. ആദ്യഘട്ടത്തിൽ കുട്ടികളുടെ മരണം കൊലപാതകമാണോയെന്ന് പോലീസ് സംശയിച്ചിരുന്നു.

എന്നാൽ രാസപരിശോധന ഫലവും പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിച്ച ശേഷം മാത്രമേ കൃത്യമായ നിഗനത്തിലേക്ക് എത്താൻ കഴിയൂ എന്നാണ് പോലീസ് അറിയിക്കുന്നത്. അടിമാലി ഇരുമ്പുപാലത്തിന് സമീപം ഒഴുവാത്തടത്ത് വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അവശനിലയിലായ കുട്ടികളെ പിതാവ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും ഒരാൾ അടിമാലി സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷി ജിൻപിങ് ഇന്ത്യയിൽ എത്താനിരിക്കെ പ്രതികരണവുമായി ചൈന

0
ഡൽഹി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന....

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....