Sunday, June 23, 2024 8:49 am

ചിറ്റാർ റോഡിലെ ക്രാഷ് ബാരിയർ പുനഃസ്ഥാപിക്കണം ; ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ചിറ്റാർ റോഡിൽ കല്ലൻപ്ലാവ് ഭാഗത്ത് കയറ്റത്തിൽ സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയർ പുനഃസ്ഥാപിക്കണം എന്ന ആവശ്യം ശക്തമാകുന്നു. തണ്ണിത്തോട് കൂത്താടിമൺ മുതലുള്ള 1.6 കിലോമീറ്റർ ഭാഗത്തായാണ് ഇന്റർലോക്ക് കട്ടകൾ പാകിയിരിക്കുന്നത്. ഇതിലെ കല്ലൻപ്ലാവ് ഭാഗത്ത് കുരുത്തനെ ഉള്ള കയറ്റത്തിന്റെ ഭാഗത്താണ് ക്രാഷ് ബാരിയർ ഇളകി മാറിയത്. വനത്തിൽ നിന്നും മരം ഒടിഞ്ഞ് വീണതിനെ തുടർന്ന് ബോൾട്ട് ഇളകി മാറുകയായിരുന്നു. എന്നാൽ ഇതിന് ശേഷം ഇത്പുനഃസ്ഥാപിച്ചിട്ടില്ല . ഈ ഭാഗം ഇപ്പോൾ കാട് കയറി കിടക്കുകയാണ്. ഇതിന് തൊട്ടുതാഴെ മാക്രിപാറ ഭാഗത്ത് നിരവധി അപകടങ്ങൾ ആണ് നടന്നിട്ടുള്ളത്.

പോലീസ് ജീപ്പ് അടക്കം ഇവിടെ നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളും കയറ്റം കയറുന്ന വാഹനങ്ങളും ഇന്റർലോക്കിന് ഘർഷണം കുറവായതിനാൽ ടയർ തെറ്റി മാറി അപകടം സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. ഇവിടെ നിന്നും വാഹനങ്ങൾ തെന്നി മാറിയാൽ താഴെ കുഴിയിലേക്ക് മറിഞ്ഞ് വീഴുകയും ചെയ്യും. തണ്ണിത്തോട് നിന്നും ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, നീലിപിലാവ് തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് പോകുന്നതിനുള്ള ഏക വഴിയാണ് ഇത്. മഴക്കാലത്ത് ടയറുകൾ തെറ്റി മാറുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റോഡിൽ തെന്നിവീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽ പെടാതെ രക്ഷപെട്ടു ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

0
കോഴിക്കോട്: റോഡിൽ തെന്നിവീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽ പെടാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്....

ഇപി ജയരാജൻ- ജാവദേക്കർ കൂടിക്കാഴ്ച്ച ; ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം, പിണറായിയെ മാറ്റില്ലെന്നും എംവി...

0
തിരുവനന്തപുരം : ഇപി ജയരാജൻ ജാവദേക്കറെ കണ്ടതിൽ ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം...

മിനിപിക്കപ്പ് വാൻ വൈദ്യുതി തൂണിലിടിച്ച് അപകടം ; ഒരാൾക്ക് ഗുരുതര പരിക്ക്

0
റാന്നി: മന്ദിരം- വടശ്ശേരിക്കര റോഡിൽ മന്ദിരം സബ് സ്റ്റേഷന് സമീപം മിനിപിക്കപ്പ്...