ക്രെഡിറ്റ് കാർഡ് മുഖേനയുള്ള ഇഎംഐ പേയ്‌മെന്റുകൾക്ക് പ്രോസസിംഗ് ഫീയും നികുതിയും ഏർപ്പെടുത്താനൊരുങ്ങി എസ്ബിഐ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ക്രെഡിറ്റ് കാർഡ് മുഖേനയുള്ള ഇഎംഐ പണമിടപാടുകൾക്ക് നികുതിയും പ്രോസസിംഗ് ഫീസും ഈടാക്കുമെന്ന് എസ്ബിഐ. 99 രൂപ പ്രോസസിംഗ് ഫീസും അതിൽ നിന്നുള്ള നികുതിയും ഈടാക്കുമെന്നാണ് എസ്ബിഐ കാർഡ്‌സ് ആൻഡ് പേയ്‌മെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്  അറിയിച്ചത്. 2021 ഡിസംബർ 1 മുതൽ ഈ പുതിയ നിയമം ബാധകമാകും. റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര തുടങ്ങിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും നടത്തുന്ന പ്രതിമാസ ഇഎംഐ പണമിടപാടുകൾക്ക് ഈ പ്രോസസിംഗ് ഫീ ബാധകമായിരിക്കും.

ഇത് സംബന്ധിച്ച അറിയിപ്പ് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് നവംബർ 12 ന് അയച്ചതായി എസ്ബിഐ അറിയിക്കുന്നു. ഉത്പന്നങ്ങൾ പ്രതിമാസ ഇഎംഐയിൽ വാങ്ങുന്നതിന് നൽകേണ്ടി വരുന്ന പലിശയ്ക്ക് പുറമെയാണ് ഈ പ്രോസസിംഗ് ഫീ ഈടാക്കുക. നിലവിൽ ലക്ഷക്കണക്കിന് പൗരന്മാർ പണമിടപാടുകൾക്കായി ഇഎംഐ സംവിധാനത്തെ ആശ്രയിക്കുന്നുണ്ട്.

ചിലപ്പോഴൊക്കെ പല മെർച്ചന്റുകളും ഇഎംഐ പണമിടപാടിൽ കിഴിവുകൾ നൽകാറുണ്ട്. ഉത്പന്നം വാങ്ങിയ ഉപഭോക്താവിന് നൽകേണ്ടി വരുന്ന പലിശ ബാങ്കിന് നൽകിക്കൊണ്ടാണ് വിൽപ്പനക്കാർ ഡിസ്‌കൗണ്ടുകൾ നൽകുക. എന്നാൽ ഇത്തരം സന്ദർഭങ്ങളിലും ഡിസംബർ 1 മുതൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് പ്രോസസിംഗ് ഫീ അടയ്‌ക്കേണ്ടി വരുമെന്ന് ബാങ്ക് വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...

കലഞ്ഞൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
കോന്നി  : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക...