ലന്‍ഡന്‍ : ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍. നാലാംദിനം ചായയ്ക്ക് പിരിയുമ്പോള്‍ എട്ടിന് 445 എന്ന നിലയിലാണ് ഇന്ത്യ. ഇപ്പോള്‍ 346 റണ്‍സിന്റെ രണ്ടാം ഇന്നിംഗ്‌സ് ലീഡായി. ഞായറാഴ്ച മികച്ച പ്രകടനം പുറത്തെടുത്ത ശര്‍ദുല്‍ താക്കൂര്‍ (60), റിഷഭ് പന്ത് (50) എന്നിവരാണ് ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിച്ചത്.
ഉമേഷ് യാദവ് (13), ജസ്പ്രീത് ബുമ്ര (19) എന്നിവരാണ് ക്രീസില്‍. ഒലി റോബിന്‍സണ്‍, ക്രിസ് വോക്‌സ്, മൊയീന്‍ അലി എന്നിവര്‍ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് വീതമാണ് വീഴ്ത്തിയത്.
മൂന്നിന് 270 എന്ന നിലയിലാണ് ഇന്ത്യ നാലാംദിനം ആരംഭിച്ചത്. എന്നാല്‍ ഈ സ്‌കോറിനോട് 14 റണ്‍സ് കൂട്ടിച്ചേര്‍ത്തയുടനെ ആദ്യ വികെറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. വോക്‌സിന്റെ പന്തില്‍ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
പിന്നാലെ എത്തിയ രഹാനെ നിരാശപ്പെടുത്തി. റണ്‍സൊന്നുമെടുക്കാതെ താരം പവലിയനില്‍ തിരിച്ചെത്തി. വോക്‌സ് തന്നെയാണ് താരത്തെ മടക്കിയത്. കൊഹ്‌ലിയും നിരാശപ്പെടുത്തുകയായിരുന്നു. മൊയിന്‍ അലിയുടെ പന്തില്‍ സ്ലിപില്‍ ക്രെയ്ഗ് ഓവര്‍ടണിന് ക്യാച് നല്‍കി. ഏഴ് ബൗണ്ടറികള്‍ ഉള്‍പെടുന്നതായിരുന്നു കൊഹ്‌ലിയുടെ ഇന്നിങ്‌സ്.
കോഹ്‌ലിക്ക് ശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന പന്ത്- താക്കൂര്‍ സഖ്യമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഇരുവരും 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. താക്കൂറായിരുന്നു കൂടുതല്‍ അപകടകാരി കേവലം 72 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റേയും ഒരു സിക്‌സിന്റേയും സഹായത്തോടെയാണ് താരം 60 റണ്‍സെടുത്തത്.
ഇരുവരും മടങ്ങിയ ശേഷം ക്രീസില്‍ ഒത്തുച്ചേര്‍ന്ന ജസ്പ്രീത് ബുമ്രയും (19) ഉമേഷ് യാദവും (13) അടി തുടര്‍ന്നു. ഇരുവരും ഇന്‍ഡ്യന്‍ ടോടലിനോട് 31 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നേരത്തെ സെഞ്ചുറി നേടിയ രോഹിത് ശര്‍മ (127)യാണ് ഇന്‍ഡ്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ചേതേശ്വര്‍ പൂജാര (61), കെ എല്‍ രാഹുല്‍ (46) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മൂവരുടേയും വികെറ്റ് ശനിയാഴ്ച ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.