ഗര്‍ഭിണിയായ പോലീസ് ഉദ്യോഗസ്ഥയെ വീട്ടില്‍ക്കയറി താലിബാന്‍ വെടിവച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയില്‍ ഗര്‍ഭിണിയായ പോലീസ് ഉദ്യോഗസ്ഥയെ താലിബാന്‍ വെടിവച്ചുകൊന്നു. ജയിലില്‍ സുരക്ഷാചുമതല ഉണ്ടായിരുന്ന ബാനു നെഗറിനെയാണ് വീട്ടില്‍ക്കയറി ബന്ധുക്കളുടെ മുന്നില്‍ വച്ച് വെടിവെച്ചത്. ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ അന്വേഷണം നടത്തുമെന്ന് താലിബാന്‍ അറിയിച്ചു. രാജ്യത്ത് രണ്ടിടത്തായി നടന്ന സ്ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒട്ടേറെ പേര്‍ക്ക് പരക്കേറ്റു.

അതിനിടെ പാഞ്ച്ശീര്‍ പ്രവിശ്യയില്‍ ശക്തമായ പോരാട്ടം തുടരുകയാണ്. പ്രവിശ്യയിലെ ഏഴുജില്ലകളും പിടിച്ചെടുത്തെന്ന് താലിബാനും ശക്തമായ തിരിച്ചടി നല്‍കിയെന്ന് പ്രതിരോധ സേനയും അവകാശപ്പെട്ടു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. താലിബാന്‍ നേതാവ് മുല്ലാ ബറാദര്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള യു.എന്‍. അണ്ടര്‍ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ മേധാവി ജനറല്‍ ഫായിസ് ഹമീദ് കാബൂളില്‍ തുടരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....