ഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ സുപ്രിംകോടതിയില്‍. ഷമിക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. അറസ്റ്റ് വാറന്‍റിലെ സ്റ്റേ നീക്കാതിരുന്ന കല്‍ക്കത്ത ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് ഹസിൻ ജഹാൻ സുപ്രിംകോടതിയെ സമീപിച്ചത്.2 018ലാണ് ഹസിന്‍ ഷമിക്കെതിരെ ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ചത്. ഷമി സ്ത്രീധനം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നാണ് ഹസിന്‍ ജഹാന്‍റെ ആരോപണം. ലൈംഗികത്തൊഴിലാളികളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഹസിന്‍ ആരോപിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പര്യടനങ്ങൾക്കിടെ ഹോട്ടൽ മുറികളിൽ വച്ചാണ് ഇതൊക്കെ നടന്നതെന്നും ഹസിൻ ജഹാൻ പരാതിയില്‍ പറയുന്നു.
ഹസിന്‍റെ പരാതിയിൽ 2019 ആഗസ്ത് 29ന് അലിപൂരിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. ഈ വിധിക്കെതിരെ 2019 സെപ്തംബര്‍ 9ന് ഷമി സെഷൻസ് കോടതിയെ സമീപിച്ചു. സെഷൻസ് കോടതി ഷമിക്കെതിരായ അറസ്റ്റ് വാറന്‍റും മുഴുവന്‍ ക്രിമിനല്‍ വിചാരണാ നടപടികളും സ്റ്റേ ചെയ്തു. തുടർന്ന് ഹസിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ നീക്കിയില്ല. 2023 മാര്‍ച്ച് 28നുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹസിന്‍ സുപ്രിംകോടതിയെ സമീപിച്ചത്.
വേഗത്തിലുള്ള വിചാരണയ്ക്കുള്ള തന്റെ അവകാശം ലംഘിക്കുന്ന വിധിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്ന് ഹസിന്‍ ജഹാന്‍ ആരോപിച്ചു. സെലിബ്രിറ്റികൾക്ക് നിയമത്തില്‍ പ്രത്യേക പരിഗണന നൽകരുത്. കഴിഞ്ഞ നാലു വര്‍ഷമായി വിചാരണയില്‍ ഒരു പുരോഗതിയുമില്ല. അറസ്റ്റ് വാറന്‍റിനെതിരെ മാത്രമാണ് പ്രതി കോടതിയെ സമീപിച്ചത്. വിചാരണക്കെതിരെയല്ല. സെഷന്‍സ് കോടതി പക്ഷപാതപരമായി പ്രവര്‍ത്തിച്ചെന്നും ഹസിന്‍ ഹരജിയില്‍ ആരോപിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































