Tuesday, April 8, 2025 11:34 am

കേരള വോളിബോള്‍ അസോസിയേഷനിലെ ക്രമ​ക്കേടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ​: കേരള വോളിബോള്‍ അസോസിയേഷനിലെ ക്രമ​ക്കേടുകളെയും നിയമവിരുദ്ധ നടപടികളെയും കുറിച്ച്‌​​ ക്രൈംബ്രാഞ്ച്​ അന്വേഷിക്കും. മുന്‍ ഇന്‍റര്‍നാഷണല്‍ താരവും ജിമ്മി ജോര്‍ജ്​ ഫൗണ്ടേഷന്‍ മാനേജിങ്​ ട്രസ്​റ്റിയുമായ സെബാസ്​റ്റ്യന്‍ ജോര്‍ജ്​ മുഖ്യമന്ത്രി പിണറായി വിജയന്​ നല്‍കിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ സര്‍ക്കാര്‍ നടപടി. കണ്ണൂര്‍ ക്രൈംബ്രാഞ്ച്​ ഡിറ്റക്​ടീവ്​ ഇന്‍സ്​പെക്​ടര്‍ കേസ്​ അന്വേഷിക്കും.

കേരള വോളിബാള്‍ അസോസിയേഷനില്‍ അടിമുടി അഴിമതിയും ഏകാധിപത്യവുമാണെന്ന്​ സെബാസ്​റ്റ്യന്‍ ജോര്‍ജ്​ പരാതിയില്‍ പറഞ്ഞിരുന്നു. 2018ല്‍ കോഴിക്കോട്ട്​ നടന്ന ദേശീയ സീനിയര്‍ പുരുഷ വനിത വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ വന്‍ക്രമക്കേടും അഴിമതിയും നടന്നതായി ആരോപണമുണ്ടായിരുന്നു. സ്​പോണ്‍സര്‍ക്ക്​ തന്നെ 32 ലക്ഷം നല്‍കിയെന്നും അരക്കോടിയോളം രൂപ താമസസൗകര്യത്തിനായി ചെലവായെന്നും കേരള വോളിബാള്‍ അസോസിയേഷന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ചാമ്പ്യന്‍ഷിപ്പിന്റെ വരവ്​ ചെലവ്​ കണക്കുകള്‍ അവതരിപ്പിച്ചിരുന്നില്ല. കണ്‍സ്യൂമര്‍ ഫെഡ്​ ചെയര്‍മാന്‍ എം. മെഹബൂബ്​ ചെയര്‍മാനായ സംഘാടകസമിതിയായിരുന്നു ചാമ്പ്യന്‍ഷിപ്പ്​ നടത്തിയത്​.

സംസ്​ഥാനത്തെ വോളിബാള്‍ ക്ലബുകളുടെ അംഗത്വഫീസ്​ 5000രൂപ വ​രെ ഉയര്‍ത്തിയ നടപടിയും അന്വേഷിക്കണമെന്ന ആവ​ശ്യമുയര്‍ന്നിരുന്നു. സംസ്​ഥാന സ്​പോര്‍ട്​സ്​ കൗണ്‍സിലിന്റെ അംഗീകാരം നഷ്​ടമായിട്ടും പലതരം ഫീസുകളും അസോസിയേഷ ന്‍ പിരിക്കുന്നുണ്ട്​. വര്‍ഷങ്ങള്‍ക്ക്​ മുമ്പ്​ പെരിന്തല്‍മണ്ണയില്‍ നടന്ന ദേശീയ സബ്​ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ ക്രമക്കേട്​ സംബന്ധിച്ച്‌​ ​പ്രധാന ഭാരവാഹിക്കെതിരെ വിജിലന്‍സ്​ ​കേസെടുത്തെങ്കിലും തുടര്‍ നടപടികളുണ്ടായിരുന്നില്ല.

നിലവില്‍ അസോസിയേഷന്​ അംഗീകാരം നഷ്​ടമായതിനാല്‍ സ്​പോര്‍ട്​സ്​ കൗണ്‍സില്‍ നേരിട്ട്​ ചാമ്പ്യന്‍ഷിപ്പുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്​. കേരള വോളിബോൾ അസോസിയേഷനെതിരായ അന്വേഷണം സ്വാഗതാര്‍ഹമാണെന്നും കുറ്റവാളികള്‍ക്കെതിരെ നടപടിയെുണ്ടാകുമെന്നാണ്​ പ്രതീക്ഷയെന്നും പരാതിക്കാരനായ സെബാസ്​റ്റ്യന്‍ ജോര്‍ജ്​ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്രിമിനൽ കേസുകളിലെ പ്രതിയായ തിരുവല്ല സ്വദേശി കരുതൽ തടങ്കലിൽ

0
പത്തനംതിട്ട : ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ല തിരുമൂലപുരം...

മലപ്പുറം പൊന്നാനിയിൽ വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു

0
മലപ്പുറം : മലപ്പുറം പൊന്നാനിയിൽ വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന്...

കവിയൂരിൽ തൊഴിലുറപ്പ് പ്രവൃത്തി തുടങ്ങി

0
കവിയൂർ : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2025-2026 സാമ്പത്തിക...

കുവൈത്തിൽ ഭൂചലനം ; റിക്ടർ സ്കെയിൽ 3.2 തീവ്രത രേഖപ്പെടുത്തി

0
കുവൈത്ത് സിറ്റി : കൂവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ്...