‌ബാർ കോഴ വിവാദത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ മെല്ലെപ്പോക്ക് ; ബാറുടമകൾ മലക്കം മറിഞ്ഞത് അന്വേഷണത്തെ ബാധിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ മെല്ലെപ്പോക്ക്. നയമാറ്റത്തിന് പണപ്പരിവ് നടത്തിയിട്ടില്ലെന്ന ബാറുടമകളുടെ മലക്കം മറിച്ചിലോടെയാണ് അന്വേഷണം സാവധാനത്തിലായത്. ബാർ ഹോട്ടൽ അസോസിയേഷൻ സംസ്ഥാന നേതാക്കളുടെ മൊഴിയെടുപ്പ് പോലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. അതേസമയം, പെരുമാറ്റ ചട്ടം മാറിയ സാഹചര്യത്തിൽ മദ്യനയ ചർച്ചകള്‍ക്ക് ഈ ആഴ്ച തുടക്കമാകും. ഡ്രൈ ഡേ മാറ്റുന്നതിനും സമയ പരിധി നീട്ടുന്നതിനും പരോപകാരമായി പണപ്പിരിവ് നടത്തണമെന്ന ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് അനിമോന്‍റെ ഓഡിയോ സന്ദേശം മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് വിവാദം പുകയുന്നത്. സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം ബി രാജേഷ് പരാതി നൽകിയതോടെ ബാറുടമകള്‍ മലക്കം മറി‍ഞ്ഞു. പണപ്പിരിവ് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വാങ്ങാനെന്നാണ് ശബ്ദരേഖ ബാറുടമകളുടെ ഗ്രൂപ്പിലിട്ട ഇടുക്കി ജില്ലാ പ്രസിഡൻ്റ് അനിമോന്‍റെ മൊഴി മാറ്റാം. മൊഴി ഇങ്ങനെയാണെങ്കിലും സംശയം പിന്നെയും ബാക്കി. പരോപകാരത്തിന് പണമെന്ന് എന്തിന് പറഞ്ഞുവെന്നാണ് ചോദ്യം.

വിവാദങ്ങള്‍ക്കിടെ തലസ്ഥാനത്തെ പുതിയ ഓഫീസും അസോസിയേഷൻ വാങ്ങി. ഓരോ ബാര്‍ ഉടമകളില്‍ നിന്നും ഒരു ലക്ഷം വച്ച് കെട്ടിടത്തിന് പിരിവെടുത്തതിന്‍റെ രേഖകളുണ്ട്. മറ്റ് പരിവ് നടത്തിയതിന്‍റെ രേഖകളൊന്നും ക്രൈബ്രാഞ്ചിന് കണ്ടെന്നായിട്ടില്ല. ആ പിരിവെല്ലാം ബാങ്ക് വഴിയല്ലാത്തിനാൽ രേഖ കണ്ടെത്തുകയും എളുപ്പമല്ലെന്നാണ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ചില ബാറുമടകള്‍ തന്നെ പറയുന്നത്. ഡ്രൈ ഡേ മാറേണ്ടെത് എല്ലാ ബാറുകാരുടെയും ആവശ്യമായതിനാൽ പിരിവിനെ കുറിച്ച് ആരും ക്രൈബ്രാഞ്ചിന് മൊഴി നൽകിയിട്ടില്ല. ബാറുടകളുടെ സംസ്ഥാന നേതാക്കളുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഫോണ്‍ വിളി വിശദാംശങ്ങളാണ് പരിശോധിക്കുന്നത്. ഓഡിയോ പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മദ്യനയത്തിൽ ഉദ്യോഗസ്ഥ തലത്തിൽ പ്രാഥമിക ചർച്ചകള്‍ ഉദ്യോഗസ്ഥ തലത്തിൽ നടന്നിട്ടുണ്ട്. അതിനാൽ ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ മൊഴിയെല്ലാം പൂർത്തിയാക്കുമ്പോള്‍ സമയമെടുക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. നയംമാറ്റത്തിന് തയ്യാറായ സർക്കാറിന് ഡ്രൈ ഡേ മാറ്റുക എളുപ്പമല്ല. നയം മാറിയില്ലെങ്കിൽ ബാറുടമകളുടെ അടുത്ത നീക്കവും പ്രധാനമാണ്. മദ്യനയ ചട്ടകള്‍ക്കായി ബാർ- ഡിസ്ലറി ഉടമകളുമായി അടുത്തയാഴ്ച സർക്കാർ ചർച്ച നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....