സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

വിയ്യൂർ : സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിയാണ് ചോദ്യം ചെയ്തത്. ജയിൽച്ചാട്ടത്തിന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ഗോവിന്ദച്ചാമി ആവർത്തിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ ജീവനക്കാരുടേയും തടവുകാരുടെയും മൊഴിയെടുക്കും. ജയിൽച്ചാട്ട ദൃശ്യങ്ങൾ പുറത്തുവന്നതിലും അന്വേഷണം നടക്കും. ഈ മാസം ഒന്നിനാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണനാണ് അന്വേഷണ ചുമതല. കണ്ണൂർ സിറ്റി പോലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. കേസിൽ സമഗ്രമായ അന്വേഷണം ആവശ്യമായി വന്നതിനെ തുടർന്നാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. നിലവിലെ അന്വേഷണ സംഘം കേസ് ഫയൽ നൽകാൻ വൈകിയതിനാലാണ് കേസ് അന്വേണം തുടങ്ങാൻ വൈകിയതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിക്കുന്നത്.

അന്വേഷണത്തിന്റെ ആദ്യഘട്ടമായാണ് വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലെത്തി ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്തത്. എന്നാൽ നേരത്തെയുണ്ടായിരുന്ന അന്വേഷണ സംഘത്തോട് പറഞ്ഞിരുന്ന അതേ കാര്യങ്ങൾ തന്നെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തോടും ​ഗോവിന്ദച്ചാമി ആവർത്തിച്ചത്. ​ഗോവിന്ദച്ചാമി പറഞ്ഞകാര്യങ്ങൾ അന്വേഷണ സംഘം പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. നിലവിൽ ജയിൽ‌ ചാടുന്നതിനായി സെൽ മുറിക്കാൻ കണ്ടെടുത്ത ആയുധത്തിൽ സംശയമുണ്ട്. മറ്റേതെങ്കിലും ആയുധം ഉപയോ​ഗിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ഇതിൽ വിശദമായ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ ഭാ​ഗത്ത് നിന്നുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...