ബിന്ദു പത്മനാഭന്‍റെ കൊലപാതക കേസിലും സെബാസ്റ്റ്യനെ കുരുക്കാൻ ക്രൈംബ്രാഞ്ച്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ചേ‍ർത്തലയിലെ ബിന്ദു പത്മനാഭന്‍റെ കൊലപാതക കേസിലും സെബാസ്റ്റ്യനെ കുരുക്കാൻ ക്രൈംബ്രാഞ്ച്. സെബാസ്റ്റ്യനെ കേസിൽ പ്രതിചേർത്ത് കസ്റ്റ‍ഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് നീക്കം. സെബാസ്റ്റ്യനെ പ്രതിച്ചേർക്കാൻ അന്വേഷണസംഘം അടുത്ത ദിവസം കോടതിയിൽ റിപ്പോർട്ട് നൽകും. ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ കൊലപാതകക്കേസിൽ നിലവിൽ റിമാന്റിലാണ് ചേർത്തല പള്ളിപ്പുറം സ്വദേശി സി എം സെബാസ്റ്റ്യൻ. ചേ‍ർത്തലയിലെ സ്ത്രീകളുടെ തിരോധാനക്കേസുകളിൽ തുമ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

2017 ൽ കേസ് രജിസ്റ്റർ ചെയ്തത് മുതൽ ചോദ്യം ചെയ്ത മുഴുവൻ പേരെയും വീണ്ടും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇവരുടെ മൊഴികളിൽ നിന്ന് പുതിയതായി ഒന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. ഇതോടെയാണ് പുതിയ നീക്കം. 2006 മുതൽ കാണാതായ ബിന്ദു പത്മനാഭൻ കൊല്ലപ്പെട്ടതായി ചൂണ്ടികാണിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ബിഎൻഎസ് 103 വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് കാണിച്ചാണ് പോലീസ് റിപ്പോര്‍ട്ട്. ഇതോടെയാണ് ബിന്ദു പത്മനാഭന്‍റെ തിരോധാനക്കേസ് കൊലപാതകക്കേസായി അന്വേഷിക്കുന്നത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സി എം സെബാസ്റ്റ്യനെ കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...