ക്രൈം ബ്രാഞ്ചിനും മേലെ നിസാര്‍ …ആലപ്പുഴ ബ്രാഞ്ചിന്റെ വണ്ടി മോഷ്ടിച്ച സക്കറിയ ബസാറിലെ നിസാറാണ് താരം ; വണ്ടി തൃശ്ശൂരിൽ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വാഹന ഷോറൂമിൽ സർവ്വീസിന് നൽകിയ പോലീസ് വാഹനം മോഷ്ടിച്ചയാളെ പിടികൂടി. ആലപ്പുഴ സക്കറിയ ബസാറിൽ നിസാറിനെയാണ് തൃശ്ശൂരിൽ വച്ചു പോലീസ് പിടികൂടിയത്. ആലപ്പുഴ ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ  വാഹനമാണ് ഷോറൂമിൽ നിന്നും ഇയാൾ കടത്തി കൊണ്ടു പോയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.

അറ്റകുറ്റപ്പണികൾക്കായാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ  വാഹനം ആലപ്പുഴ നഗരത്തിലെ മഹീന്ദ്ര ഷോറൂമിൽ എത്തിച്ചത്. വാഹനം നഷ്ടപ്പെട്ടതായി മനസിലാക്കിയ ഷോറും അധികൃതർ വിവരം ഉടനെ പോലീസിനെ അറിയിച്ചു. തുടർന്ന് ആലപ്പുഴയിലും സമീപജില്ലകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് തൃശ്ശൂർ മണ്ണുത്തിയിൽ വച്ച് പോലീസ് വാഹനം കണ്ടെത്തുന്നതും വാഹനവും ഒപ്പം അതോടിച്ചു വന്ന നിസാറിനേയും പിടികൂടിയതും. നിസാറും വണ്ടിയും ഇപ്പോൾ മണ്ണുത്തി പോലീസ് സ്റ്റേഷനിലാണുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...