Monday, April 28, 2025 6:01 am

മകൾ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തു ; ഭാര്യയെയും മറ്റ് മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മകൾ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തതിനെ തുടർന്ന് ഭാര്യയെയും മറ്റു രണ്ട് മക്കളെയും കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗപട്ടണത്താണ് നാടിനെ ഞെട്ടിപ്പിക്കുന്ന സംഭവം. ഭാര്യയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും മറ്റൊരു കുട്ടിയെയുമാണ് ഇയാൾ കൊന്നത്. ചായക്കടക്കാരനായ ലക്ഷ്മണൻ ആണ് ഭാര്യയെയും മക്കളെയും കൊന്നതെന്ന് നാഗപട്ടണം പോലീസ് അറിയിച്ചു. താഴ്ന്ന ജാതിക്കാരനെ മകൾ വിവാഹം ചെയ്തതാണ് കൊലപാതകത്തിനുള്ള പ്രകോപനത്തിലേക്ക് നയിച്ചത്.

വിവാഹിതയായ മകൾ ഭർത്താവിനൊപ്പം സുരക്ഷിതയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു. 2016-ൽ തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ഉദുമൽപേട്ടയിൽ പട്ടികജാതിക്കാരനായ യുവാവിനെ പട്ടാപ്പകൽ കൊലപ്പെടുത്തിയത് ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയെ ഭാര്യയാക്കിയതിന്റെ പേരിലായിരുന്നു. യുവാവിന്റെ ഭാര്യയുടെ കുടുംബം തങ്ങളെ വാടകയ്ക്കെടുത്തതാണെന്നായിരുന്നു ഗുണ്ടുകളുടെ വെളിപ്പെടുത്തൽ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി

0
ദില്ലി : പഹൽഗാം ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ...

പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവ ഡോക്ടര്‍ ചികിത്സയിലിരിക്കെ മരിച്ചു

0
ദില്ലി : ഹരിയാനയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ രാജസ്ഥാനിൽ നിന്നുള്ള യുവ...

തമിഴ്നാട്ടിൽ വാഹനാപകടത്തിൽ ഏഴ് മരണം

0
തിരുനെൽവേലി : തമിഴ്നാട്ടിൽ വാഹനാപകടത്തിൽ ഏഴ് മരണം. തിരുനെൽവേലി ദളപതിസമുദ്രത്തിൽ കാറുകൾ...

കല്യാണ സംഘം സഞ്ചരിച്ച ബസ്സിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ആക്രമണം

0
കോഴിക്കോട് : കൊടുവള്ളിയിൽ കല്യാണ സംഘം സഞ്ചരിച്ച ബസിലെ ജീവനക്കാർക്ക് നേരെ...