ആലപ്പുഴയിൽ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. തനിച്ചായിരുന്ന 80 വയസുകാരിയെ അതിക്രമിച്ചു കയറി ബലമായി മദ്യം കുടിപ്പിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ കായംകുളം ചിറക്കടവ് അലക്കൻ തറ വീട്ടിൽ രമേശൻ(38), പാലമേൽ പണയിൽഭവനത്തിൽ പ്രമോദ്( 42) എന്നിവരെയാണ് ആലപ്പുഴ അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ. ഇജാസ് വെറുതെ വിട്ട് ഉത്തരവായത്.

2014 ഒക്ടോബർ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൃദ്ധയായ വീട്ടമ്മ ഉച്ചസമയം വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ പ്രതികൾ വീട്ടിൽ അതിക്രമിച്ചു കടന്ന് വീട്ടമ്മയെ ബലമായി മദ്യം കുടിപ്പിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയതു. വീട്ടമ്മയുടെ കരച്ചിലും ബഹളവും കേട്ട അയൽവാസികളും മറ്റും ഓടിവന്നപ്പോൾ പ്രതികൾ ഓട്ടോറിക്ഷോ ഉപേക്ഷിച്ചു രക്ഷപ്പെടുകയും തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ച് പ്രതികളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പരിക്കേറ്റ വൃദ്ധ കായംകുളം ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾക്കെതിരെ എതിരെ പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നു കോടതി കണ്ടെത്തി. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പിപി ബൈജു, പിഎസ് സമീർ എന്നിവർ കോടതിയിൽ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...