യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തും

For full experience, Download our mobile application:
Get it on Google Play

ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം ശക്തം. എൻടിഎ ആസ്ഥാനത്തേക്ക് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തും. എൻടിഎ പിരിച്ചുവിടണമെന്ന് എസ്എഫ്ഐയും,‌ NSUI യും ആവശ്യപ്പെട്ടു. സോഷ്യോളജി, കൊമേഴ്സ് , ഇംഗ്ലീഷ് പരീക്ഷകളാണ് വീണ്ടുംനടത്തുക. അടുത്തമാസം 9,10 തീയതികളിലായാണ് പുനഃപരീക്ഷ. ജൂണിൽ നടന്ന പരീക്ഷയുടെ ചോദ്യപേപ്പറിൽ അക്ഷരത്തെറ്റുകൾ, വ്യാകരണ പിഴവുകൾ, വിവർത്തനത്തിലെ പാളിച്ചകൾ എന്നിവയുൾപ്പെടെ ഗുരുതരമായ പരാതികൾ വന്നിരുന്നു. പരാതിക്ക് പിന്നാലെ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരമാണ് പുന പരീക്ഷ നടത്താനുള്ള എൻടിഎ തീരുമാനം‌.

നിരന്തരം വിദ്യാർത്ഥികളുടെ ഭാവിയെ അപകടത്തിലാക്കുകയാണ് എൻടിഎയെന്നും ഏജൻസിയെ പിരിച്ച് വിടണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. തുടർച്ചയായ വീഴ്ചകളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. പരിഭാഷയിലെ പിഴവുകൾ, അക്ഷരത്തെറ്റുകൾ, ഒരേ ചോദ്യങ്ങൾ തന്നെ വീണ്ടും ആവർത്തിച്ചത് ഉൾപ്പെടെയുള്ള ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഈ മൂന്ന് പരീക്ഷകൾ മാത്രം വീണ്ടും നടത്തുക. ഇംഗ്ലീഷ് പരീക്ഷ സെപ്റ്റംബർ 9-ന് രാവിലെ 9 മുതൽ 12 വരെ നടക്കും. കൊമേഴ്സ് പരീക്ഷ അന്ന് തന്നെ ഉച്ചതിരിഞ്ഞ് 3 മുതൽ 6 വരെ.

സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10-ന് രാവിലെ 9 മുതൽ 12 വരെയും നടക്കും. പരീക്ഷാർഥികൾ വീണ്ടും ഫീസ് നൽകേണ്ടതില്ല.പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങളും അഡ്മിറ്റ് കാർഡും ഔദ്യോഗിക വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും. ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....