പ്രമോദ് പെൻഷന് വേണ്ടി മുട്ടിൽ ഇഴയുകയാണ് ; ഒടുവിൽ സബ് ജഡ്ജി ഇടപെട്ടു

For full experience, Download our mobile application:
Get it on Google Play

തകഴി : ജന്മനാ ഇരുകാലുകളും തളർന്ന തകഴി പഞ്ചായത്ത് കേളമംഗലം ശ്രീരംഗത്തിൽ എസ് പ്രമോദ് കുമാറിന് (43) കുടുംബ പെൻഷൻ ലഭിക്കാൻ ഇനി സർക്കാർ ഓഫീസുകളിൽ മുട്ടിലിഴഞ്ഞു കയറി ഇറങ്ങേണ്ടി വരില്ല. ഇത് സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ജില്ലാ ജഡ്ജി ചെയർമാനായുള്ള ജില്ല ലീഗൽ സർവ്വീസ് അതോറിറ്റി ജനറൽ സെക്രട്ടറിയും സബ് ജഡ്ജിയുമായ എം.ടി ജലജ റാണി ഇടപെടുകയും വിവരശേഖരണം നടത്തുന്നതിന് നിയോഗിച്ച ഉദ്യോഗസ്ഥൻ തോമസ് ജോൺ പ്രമോദ് കുമാറിൻ്റെ ഭവനം സന്ദർശിച്ചു.

സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള, എ.ജെ.കുഞ്ഞുമോൻ, രാജു ചക്രപാണി, ജിജി സേവ്യർ ,പാസ്റ്റർ അനീഷ് ആനന്ദ് എന്നിവർ പ്രമോദിൻ്റെ ഭവനം സന്ദർശിച്ച് ശൗചാലയം നിർമ്മിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു. 61% അംഗ പരിമിതിയുള്ള പ്രമോദ് (43) മുട്ടിൽ ഇഴഞ്ഞ് ആണ് ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് നീങ്ങുന്നത്. പണി പൂർത്തിയാകാത്ത വീടിന് നിലവിൽ മുറിയോട് ചേർന്ന് ശൗചാലയം ഇല്ല. 55 ശതമാനത്തിലധികം വൈകല്യം ഉള്ളതിനാലും പരാശ്രയം ഇല്ലാതെ കഴിയാൻ പറ്റാഞ്ഞതു കൊണ്ടും കുടുംബ പെൻഷൻ ലഭിക്കേണ്ടതാണ്. പിതാവ് കാസർകോട് കുമ്പള ഗവ.എൽ.പി സ്കൂൾ പ്രധാന അധ്യാപകനായിരുന്നു. 1992 മാർച്ച് 31ന് ആണ് വി.ശ്രീധരൻ സർവ്വീസിൽ നിന്നും വിരമിച്ചത്.

പ്രമോദിൻ്റെ സഹോദരിയെ ഭർത്താവ് ഉപേക്ഷിച്ചതു മൂലം സഹോദരിയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സഹോദരിയുടെ മകളും പ്രമോദിനോടൊപ്പമാണ് താമസം. പ്രമോദ് അവിവാഹിതനാണ്. ശ്രീധരൻ്റെ മരണശേഷം ഭാര്യ കെ. സാവിത്രിക്ക് കുടുംബ പെൻഷൻ ലഭിക്കുകയും ചെയ്തു. ഇത് മാത്രമായിരുന്നു ഏക വരുമാനം. 2020 ജനുവരി രണ്ടിന് സാവിത്രി മരിച്ചതോടെ സാവിത്രിയുടെ മക്കളുടെ ജീവിതം ദുരിതപൂർണ്ണമായി. പ്രളയത്തിൽ തകർന്ന കൂരയ്ക്കുള്ളിൽ കഴിയുന്ന ഇവരുടെ ജീവിത മാർഗ്ഗം നിലച്ചതോടെയാണ് കുടുംബപെൻഷൻ ലഭിക്കാൻ ശ്രമം തുടങ്ങിയത്. നമ്മുടെ ചെറിയ സഹായം ഇവർക്ക് വലിയ ആശ്വാസമാണ്. പ്രമോദിൻ്റെ അക്കൗണ്ട് നമ്പർ: തകഴി ഫെഡറൽ ബാങ്ക് 10740100178788 , IFSC. FDRL 0001074 , ഫോൺ .9605639428

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...