വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാക്പയറ്റ് തുടരുന്നു. സംഭവത്തിൽ സോണിയ ഗാന്ധിയുടെ മാപ്പ് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ വിവാദം ആളിക്കത്തിച്ചു. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആത്മാവിനോടു സോണിയ മാപ്പപേക്ഷിക്കണമെന്നു രാജസ്ഥാനിലെ പൊതുപരിപാടിയിൽ അമിത് ഷാ ആവശ്യപ്പെട്ടു. എന്നാൽ ‘തന്റെയും മുതലാളിയുടെയും’ പരാജയങ്ങളിൽ ശ്രദ്ധ തിരിക്കാനാണ് അമിത് ഷായുടെ ശ്രമമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. രാജ്യസഭയിൽ ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചയാളാണ് അമിത് ഷാ.

ത്രിവർണ പതാക ഉയർത്താൻ പാടില്ലെന്ന് 2002 വരെ ചിന്തിച്ചിരുന്ന പ്രത്യയശാസ്ത്രമായിരുന്നു അമിത് ഷായുടേത്. സമാധാനപരമായി പ്രതിഷേധിച്ച യുവാക്കളെ ക്രൂരമായി കൈകാര്യം ചെയ്തയാളാണ് അദ്ദേഹമെന്നും കോൺഗ്രസ് വിമർശിച്ചു. ഇന്ത്യയുടെ പരമാധികാരത്തിലും അഖണ്ഡതയിലും വിശ്വസിക്കുന്നവർക്ക് വന്ദേമാതരം ആലപിക്കുമ്പോൾ രോഷം തോന്നുമോയെന്ന് ബിജെപി ചോദിച്ചു. തലച്ചോറിൽ നക്സൽ ചിന്തയുമായി നടക്കുന്നവരുടെ മാനസികാവസ്ഥ മൂലമാണ് കോൺഗ്രസ് നേതാക്കൾ ദേശീയഗീതത്തെ എതിർക്കുന്നതെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി വിമർശിച്ചു. വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിന്മുറക്കാരനും ബിജെപി എംഎൽഎയുമായ സുമിത്രോ ചാറ്റർജി സോണിയ ഗാന്ധിക്ക് കത്തെഴുതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...