ക്ലാസില്‍ മൂത്രമൊഴിച്ചതിന് ഏഴുവയസുകാരനോട് അധ്യാപകന്റെ ക്രൂരത ; തിളച്ചവെള്ളം ഒഴിച്ച് പൊള്ളിച്ചു

For full experience, Download our mobile application:
Get it on Google Play

കര്‍ണ്ണാടക : ക്ലാസില്‍ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ഏഴുവയസുകാരനെ അധ്യാപകന്‍ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു. 40 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണ്ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ സന്തേക്കല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഘനമതേശ്വര ഗ്രാമീണ സംസ്‌തേ എന്ന സംഘടന നടത്തുന്ന പ്രൈമറി സ്‌കൂളിലെ അധ്യാപകനാണ് കുട്ടിയെ പൊള്ളലേല്‍പ്പിച്ചത്.

ഹുലിഗെപ്പ എന്ന് പേരായ അധ്യാപകനാണ് രണ്ടാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിക്ക് നേരെ ചൂടുവെള്ളമൊഴിച്ചത്. സ്‌കൂളിലെ സോളാര്‍ വാട്ടര്‍ ഹീറ്ററില്‍ നിന്നും വെള്ളം മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് ആദ്യം ഇയാള്‍ കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞത്. പിന്നീട് പോലീസ് അന്വേഷണത്തിലാണ് ഇയാള്‍ മനപൂര്‍വം കുട്ടിയുടെ ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിച്ചതാണെന്ന് കണ്ടെത്തിയത്. സ്‌കൂളിലെത്തി വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഇതുവരെ എഫ്‌ഐആര്‍ തയാറാക്കിയിട്ടില്ലെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...