കുട്ടികള്‍ തമ്മിലുള്ള വഴക്കിന്‍റെ പേരില്‍ അയല്‍വാസികള്‍ തമ്മില്‍ വാക്കേറ്റവും തമ്മില്‍ തല്ലും

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദില്ലിയില്‍ കുട്ടികള്‍ തമ്മിലുള്ള വഴക്കിന്‍റെ പേരില്‍ അയല്‍വാസികള്‍ തമ്മില്‍ വാക്കേറ്റവും തമ്മില്‍ തല്ലും. മര്‍ദ്ദനത്തില്‍ ഒരു യുവതി കൊല്ലപ്പെട്ടു. നരേല ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് ദാരുണമായ സംഭവമുണ്ടായത്. യുവതിയെ കൊലപ്പെടുത്തിയതിന് അയല്‍ക്കാരായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ എട്ടും 12ഉം വയസുള്ള കുട്ടികൾ തമ്മില്‍ വഴക്കുണ്ടായി. കുട്ടികളുടെ വഴക്കില്‍ ഇരു കുട്ടികളുടെയും അമ്മമാര്‍ ഇടപെട്ടതോടെ പ്രശ്നം വഷളാകുകയായിരുന്നു. വാക്കേറ്റത്തിനിടെ അയല്‍വാസികളുടെ മര്‍ദ്ദനമേറ്റ് യുവതി കൊല്ലപ്പെടുകയായിരുന്നു. ഒരു കുട്ടിയുടെ അമ്മയും അമ്മാവനുമടക്കം നാല് പേര്‍ ചേര്‍ന്നാണ് അയല്‍വാസിയായ യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ഇവരുടെ മര്‍ദ്ദനമേറ്റ് അവശയായ യുവതിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കേസെടുത്ത് യുവതിയെ മര്‍ദ്ദിച്ച അയല്‍വാസികളായ നാല് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 52 കാരിയടക്കം രണ്ട് യുവതികളും രണ്ട് പുരുഷന്മാരുമാണ് പോലീസിന്‍റെ പിടിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....

സ്കൂൾ കലോത്സവം : വിധികർത്താക്കൾ അംഗീകൃത പാനലിലുള്ളവർ മതി ; മാർക്ക് വേദിയിൽ പ്രദർശിപ്പിക്കണം

0
തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ ഓരോ കുട്ടിക്കും ഗ്രൂപ്പിനും നൽകിയ...

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...