Friday, June 21, 2024 4:33 pm

വാട്സ് ആപ്പ് വഴി സുഹൃത്തിന്‍റെ മുഖം വ്യാജമായി കാണിച്ച് പണം തട്ടിയ കേസില്‍ എല്ലാ പ്രതികളും പിടിയിലായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാട്സ് ആപ്പ് വഴി സുഹൃത്തിന്‍റെ മുഖം വ്യാജമായി കാണിച്ച് പണം തട്ടിയ കേസില്‍ എല്ലാ പ്രതികളും പിടിയിലായി. സംസ്ഥാനത്തെ ആദ്യ ഡീപ്പ് ഫേക്ക് തട്ടിപ്പ് കേസിലെ പ്രധാനപ്രതി ഹൈദരാബാദ് സ്വദേശി മുഹമ്മദലിയെന്ന പ്രശാന്താണ് കഴിഞ്ഞ ദിവസം പിടിയിലായത്. പാലാഴി സ്വദേശി രാധാകൃഷ്ണനാണ് കഴിഞ്ഞ വര്‍ഷം നാല്‍പതിനായിരം രൂപ നഷ്ടമായത്.ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ വാട്സ് ആപ്പിലൂടെ സുഹൃത്തിന്റെ വീഡിയോ തയ്യാറാക്കി കോഴിക്കോട് പാലാഴി സ്വദേശിയായ റിട്ടേയേര്‍ഡ് ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണനില്‍ നിന്ന് നാല്‍പതിനായിരം രൂപയാണ് ഇതര സംസ്ഥാനക്കാരായ പ്രതികള്‍ തട്ടിയെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസമായിരുന്നു വലിയ ആസൂത്രണത്തോടെ നടന്ന ഈ തട്ടിപ്പ്.

ഡീപ്പ് ഫെയ്ക്ക് ടെക്നോളജി ഉപയോഗിച്ച് യഥാര്‍ത്ഥ വ്യക്തികളുടെ രൂപവും ശബ്‍ദും വ്യാജമായി ഉണ്ടാക്കി സംസ്ഥാനത്ത് നടത്തിയ ആദ്യ തട്ടിപ്പ് കേസായിരുന്നു ഇത്. വാട്സ് ആപ്പ് വീഡിയോയില്‍ വന്നത് മുമ്പ് കൂടെ ജോലി ചെയ്ത ആളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പാലാഴി സ്വദേശിയില്‍ നിന്ന് ബാങ്ക് അക്കൗണ്ട് മുഖേന പണം കവര്‍ന്നത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ നിര്‍മ്മിച്ച് വാട്സ് ആപ്പ് വഴി ബന്ധപ്പെട്ട പ്രധാനപ്രതി ഹൈദരാബാദ് സ്വദേശി മുഹമ്മദലി എന്ന പ്രശാന്താണ് കഴിഞ്ഞ ദിവസം കോഴിക്കോട് പോലീസിന്റെ പിടിയിലായത്.

തട്ടിപ്പിനായി ഉഫയോഗിക്കുന്ന വീഡിയോ എഡിറ്റിങ് – ആനിമേറ്റിങ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണ്‍ പ്രതിയില്‍ നിന്ന് കണ്ടെത്തിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ഗുജറാത്ത് സ്വദേശി കൗശല്‍ ഷാ, മഹാരാഷ്ട്ര സ്വദേശികളായ സിദ്ദേശ് ആനന്ദ് കാര്‍വെ, ഷേക്ക് മുര്‍തസ ഹയാത്, അമരീഷ് അശോക് പാട്ടീല്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പ്രശാന്തിന് തട്ടിപ്പ് നടത്താന്‍ സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിച്ചു നല്‍കിയ അമരീഷ് അശോക് പാട്ടീല്‍, സിദ്ദേഷ് ആനന്ദ് കാര്‍വെ എന്നിവരെ ഗോവയിലെ ചൂതാട്ടകേന്ദ്രത്തില്‍ നിന്നായിരുന്നു നേരത്തെ കസ്റ്റഡിയിലെടുത്തത്. തട്ടിപ്പ് നടത്തിയ ഗൂഗിള്‍ പേ അക്കൗണ്ടും ബാങ്ക് അക്കൗണ്ടും നല്‍കിയ കൗശല്‍ ഷായെ ദില്ലിയില്‍ നിന്നായിരുന്നു പിടികൂടിയത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോകത്തെ ഏറ്റവും ചെലവേറിയ ഹൈപ്പർ എസ്‌യുവി അവതരിപ്പിക്കാൻ പിനിൻഫരിന

0
ആഡംബര വാഹനങ്ങൾക്കും ഉയർന്ന പെർഫോമൻസ് വാഹനങ്ങൾക്കും പേരുകേട്ട ഓട്ടോമൊബൈൽ കമ്പനിയായ പിനിൻഫരിന...

തിരുത്തല്‍ പിണറായിയില്‍ നിന്നാരംഭിക്കണം : കെ സുധാകരൻ

0
തിരുവനന്തപുരം: ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് മുഖ്യമന്ത്രി പിണറായി...

തണ്ണിമത്തൻ കഴിച്ചാൽ‌ ലഭിക്കുന്ന ചില ആരോ​ഗ്യ​ഗുണങ്ങൾ

0
തണ്ണിമത്തൻ ഒരു ജനപ്രിയ വേനൽക്കാല പഴമാണ്. ഇത് രുചികരം മാത്രമല്ല ആരോഗ്യത്തിന്...

തൃശൂര്‍ വാടാനപ്പള്ളിയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി കോളേജ് വിദ്യാർത്ഥിയുൾപ്പെടെ രണ്ടു പേർ പിടിയിൽ

0
തൃശൂര്‍ : തൃശൂര്‍ വാടാനപ്പള്ളിയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി കോളേജ് വിദ്യാർത്ഥിയുൾപ്പെടെ...