Monday, March 24, 2025 10:16 pm

കടമെടുത്ത പണം തിരികെ നൽകാത്തതിനെത്തുടർന്ന് തിരുവനന്തപുരം സ്വദേശിയെ തട്ടിക്കൊണ്ട് പോയി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കടമെടുത്ത പണം തിരികെ നൽകാത്തതിനെത്തുടർന്ന് തിരുവനന്തപുരം സ്വദേശിയെ തട്ടിക്കൊണ്ട് പോയി. ചൊവ്വാഴ്ച രാത്രിയോടെ മുട്ടത്തറ ഭാഗത്ത് നിന്നുമാണ് യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ട് പോയത്. 52 ലക്ഷം രൂപയും അതിന്‍റെ പലിശയുമടക്കം തിരിച്ചുകൊടുക്കാൻ വൈകിയെന്ന് ആരോപിച്ചാണ് മുട്ടത്തറ സ്വദേശി രഞ്ജിത്തിനെ സംഘം തട്ടിക്കൊണ്ട് പോയത്. ആളെ തിരികെ വിട്ടുനൽകണമെങ്കിൽ 80 ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്നും ഇവർ രഞ്ജിത്തിന്‍റെ ഭാര്യയോട് ആവശ്യപ്പെട്ടു.

യുവാവിന്‍റെ ഭാര്യ ഡിജിപിക്ക് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പയ്യന്നൂരിൽ വച്ച് കാറിലെത്തിയ രഞ്ജിത്തിനെയും പ്രതികളെയും പയ്യന്നൂർ പോലീസ് പിടികൂടി. വെമ്പായം ചിറമുക്ക് ബംഗ്ലാവ് വിള ഷംനാദ് മൻസിലിൽ നജീംഷാ(41), സഹോദരൻ ഷംനാദ്(39), വെമ്പായം തേക്കട ഓടരുവള്ളിക്കോണം വിജു പ്രസാദ് ഭവനിൽ വിജു പ്രസാദ്(38), കാര്യവട്ടം കല്ലറക്കാവ് എ.ആർ. ഭവനിൽ അജിത് കുമാർ(54) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.രഞ്ജിത്തിനെ ഗോവയിലേക്ക് കടത്തിക്കൊണ്ട് പോകുന്നതിനിടെയാണ് പോലീസ് വാഹന പരിശോധനയിൽ ഇവർ കുടുങ്ങിയത്. യുവാവിന് മറ്റ് പരുക്കുകളോ ദേഹോപദ്രവം ഏറ്റതിന്‍റെ ലക്ഷണങ്ങളോ ഇല്ലെന്ന് പയ്യന്നൂർ പോലീസ് പറഞ്ഞു. പ്രതികളെ ഇന്നലെ പൂന്തുറ സ്റ്റേഷനിലെത്തിച്ച് തുടർ നടപടികൾ സ്വീകരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവല്ല കല്ലുപ്പാറ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ മാർച്ച് 29ന് ജോബ് ഡ്രൈവ് നടക്കും

0
പത്തനംതിട്ട : വിജ്ഞാന കേരളത്തിൻറെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും തുടർച്ചയായി നടത്തിവരുന്ന...

മത്സരയോട്ടത്തിനിടെ കാറിടിച്ച് കൊച്ചിയിൽ ഗോവക്കാരിയായ യുവതിക്ക് ഗുരുതര പരിക്ക്

0
കൊച്ചി: മത്സരയോട്ടത്തിനിടെ കാറിടിച്ച് കൊച്ചിയിൽ ഗോവക്കാരിയായ യുവതിക്ക് ഗുരുതര പരിക്ക്. കടവന്ത്ര...

250 ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചതായി മന്ത്രി വീണ ജോർജ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ 100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര...

പാലക്കാട് എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ

0
പാലക്കാട്: പാലക്കാട് വാളയാറിൽ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയിൽ. തൃശൂർ...