Wednesday, April 24, 2024 9:14 pm

കൊലവിളി നടത്തിയ സംഘത്തിലെ മുഴുവൻ പ്രതികളെയും പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞദിവസം തിരുവല്ല പൊടിയാടി ജംഗ്ഷനിൽ വൈകീട്ട് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി മൂന്നുമണിക്കൂറോളം കൊലവിളി നടത്തിയ സംഘത്തിലെ 5 പ്രതികളെയും പുളിക്കീഴ് പോലീസ് പിടികൂടി. സംഭവസമയത്തുതന്നെ മൂന്നുപേരെ എസ് ഐ കവിരാജനും സി പി ഓ അഖിലേഷും ചേർന്ന് സാഹസികമായി കീഴ്പ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെയാണ് ബാക്കി രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തത്.

നെടുമ്പ്രം കല്ലുങ്കൽ മുണ്ടുചിറയിൽ ഗോപന്റെ മകൻ ഗോകുൽ (25), നെടുമ്പ്രം പൊടിയാടി പുത്തറയിൽ കുഴിയിൽ വീട്ടിൽ അനിരുദ്ധന്റെ മകൻ അനന്തു (22), പെരിങ്ങര വേലുപ്പറമ്പിൽ സുരേന്ദ്രൻ മകൻ സുമിത്കുമാർ (25), എന്നീ പ്രതികളെയാണ് സംഭവസമയം തന്നെ അറസ്റ്റ് ചെയ്തത്. ഒന്നുമുതൽ മൂന്നു വരെ പ്രതികളാണ് ഇവർ. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്ന് നാലാം പ്രതി പെരിങ്ങര അമിച്ചുകരി കൊങ്കോട് മണലിൽ തെക്കേതിൽ ബാബു ബേബിയുടെ മകൻ വികാസ് ബാബു (30) വിനെ ഇയാളുടെ വീട്ടിൽ നിന്നും അഞ്ചാം പ്രതിയായ പെരിങ്ങര ചാത്തങ്കരി കൊങ്കോട് മുണ്ടുകാവിൽ രാജുവിന്റെ മകൻ രാജിവ് എം ആർ (25) നെയും ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ടാം പ്രതി അനന്തു അനിരുദ്ധൻ ലഹളയുണ്ടാക്കൽ, മുറിവേൽപ്പിക്കൽ, തുടങ്ങിയ നിരവധി കേസുകളിൽ തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷനുകളിലെ കേസുകളിലും നാലാം പ്രതി വികസ് ബാബു കഞ്ചാവ് വില്പനയ്ക്ക് പുളിക്കീഴ് സ്റ്റേഷനിലെ കേസിലും പ്രതികളാണ്. ബൈക്കിലും കാറിലുമായി എത്തിയ പ്രതികൾ റോഡിന്റെ ഇരുവശവും രണ്ടായി തിരിഞ്ഞു നിന്ന് കൊലവിളി നടത്തുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച കാർ പിന്നീട് പിടിച്ചെടുത്തു. ബൈക്ക് കണ്ടെത്താനായില്ല. പൊതുനിരത്തിൽ മാരകയുധങ്ങളുമായി കൊലവിളി നടത്തിയത്തിനുപിന്നിലെ കാരണങ്ങൾ സംബന്ധിച്ച് പ്രതികളെ വിശദമായി ചോദ്യം ചെയ്തു. എസ് ഐ മാരായ കവിരാജൻ, സജു പി ജോർജ്ജ്, എസ് സി പി ഓ പ്യാരിലാൽ, സി പി ഓമാരായ രജീഷ്, പ്രദീപ്‌ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമൂഹത്തിൽ ഭീതിപടർത്തുന്ന ഇത്തരം കുറ്റവാളികളെ ശക്തമായ നിയമനടപടികളിലൂടെ അടിച്ചർത്തുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ന്യൂനപക്ഷ ക്ഷേമം എന്ന പേരില്‍ കോണ്‍ഗ്രസ് പത്രികയിലേത് സച്ചാര്‍ റിപ്പോര്‍ട്ടിന്റെ സ്വാധീനം’ ; പ്രതിരോധ...

0
വിശാഖപട്ടണം: അധികാരത്തിലെത്തിയാല്‍ മതം അടിസ്ഥാനമാക്കിയുള്ള സംവരണം നടപ്പാക്കാനുള്ള പിന്‍വാതിലിലൂടെയുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസിന്റെ...

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
വാഹനം അനുവദിക്കുന്നതിന് അപേക്ഷ നല്‍കണം തെരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തില്‍ സ്ഥാനാര്‍ഥികള്‍ക്കും ഇലക്ഷന്‍ ഏജന്റിനും...

കനത്ത ചൂടു വകവെക്കാതെ കൊട്ടിക്കലാശം ഗംഭീരമാക്കി ഇടതുമുന്നണി

0
റാന്നി: കനത്ത ചൂടു വകവെക്കാതെയും മഴ ഭീക്ഷണി മാറി നിന്നതോടെയും കൊട്ടിക്കലാശം...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ഥി അഖിലേഷ് യാദവ് ; നാളെ പത്രിക സമര്‍പ്പിക്കും

0
ലക്‌നൗ: എസ്പി ശക്തികേന്ദ്രമായ കനൗജില്‍ പാര്‍ട്ടി അധ്യക്ഷനും യുപി മുന്‍ മുഖ്യമന്ത്രിയുമായ...