പത്തനംതിട്ട: ഒന്നര വർഷമായി പിണക്കത്തിൽ കഴിയുന്ന ഭാര്യയെ കൂടെച്ചെല്ലാനുള്ള ആവശ്യം നിരസിച്ചതിനെ തുടർന്ന് ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു. അമ്പിളിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനപ്പാറ മഹിളാ സൊസൈറ്റിയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി അമ്പിളി (38)യ്ക്കാണ് തലയ്ക്കും കൈകളിലും വെട്ടേറ്റത്. ഭർത്താവ് വടശ്ശേരിക്കര പേഴുംപാറ പുത്തൻവീട്ടിൽ നാരായണന്റെ മകൻ സത്യപാല(54)ൻ പോലീസിന്റെ പിടിയിലായി.
ഇന്ന് രാവിലെ 9.45 ന് പതിവുപോലെ സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് കൂലിപ്പണിക്കാരനായ ഭർത്താവെത്തി കൂടെച്ചെല്ലാൻ ആവശ്യപ്പെട്ടത്. ഒന്നര വർഷമായി ഇയാളുമായി പിണങ്ങി തട്ടയിലെ കുടുംബവീട്ടിൽ നാലിലും എട്ടിലും പഠിക്കുന്ന കുട്ടികളുമായി കഴിഞ്ഞുവരികയാണ് യുവതി. അര മണിക്കൂറോളം യുവതിയും ഭർത്താവും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടു. കൂടെച്ചെല്ലാൻ വിസമ്മതിച്ചതിൽ പ്രകോപിതനായ പ്രതി കൈയിലിരുന്ന വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. തലയിൽ രണ്ടിടത്തും തടയൻ ശ്രമിച്ചപ്പോൾ ഇരുകൈക്കും പരിക്കേറ്റ യുവതിയുടെ നില ഗുരുതരമല്ലെന്നറിയുന്നു. ഇന്ന് രാവിലെ 9.45 ന് പതിവുപോലെ സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ്
കൂലിപ്പണിക്കാരനായ ഭർത്താവെത്തി കൂടെച്ചെല്ലാൻ ആവശ്യപ്പെട്ടത്. ഒന്നര വർഷമായി ഇയാളുമായി പിണങ്ങി തട്ടയിലെ കുടുംബവീട്ടിൽ നാലിലും എട്ടിലും പഠിക്കുന്ന കുട്ടികളുമായി കഴിഞ്ഞുവരികയാണ് യുവതി. അര മണിക്കൂറോളം യുവതിയും ഭർത്താവും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടു. കൂടെച്ചെല്ലാൻ വിസമ്മതിച്ചതിൽ പ്രകോപിതനായ പ്രതി കൈയിലിരുന്ന വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ ഇരുകൈക്കും പരിക്കേറ്റു.
യുവതിയുടെ നില ഗുരുതരമല്ലെന്നറിയുന്നു. നാട്ടുകാർ അറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ പോലീസ് ഭർത്താവിനെ പിടികൂടി. പിണങ്ങിക്കഴിയുന്ന ഭാര്യ മാറ്റാരുടെയോ കൂടെ കഴിയുകയാണെന്ന് സംശയം ഇയാൾക്കുണ്ടെന്നു ചോദ്യം ചെയ്തപ്പോൾ പറഞ്ഞു. ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടി പോലീസ് സ്വീകരിച്ചു.