നീലേശ്വരം റെയില്‍വേ സ്‌റ്റേഷനരികേ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : നീലേശ്വരം റെയില്‍വേ സ്‌റ്റേഷനരികേ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. മാതൃഭൂമി സബ് എഡിറ്റര്‍ കെ.രജിത്ത് (രജിത്ത് റാം-42) ആണ് മരിച്ചത്. സ്‌റ്റേഷന് സമീപത്തെ മേല്‍പ്പാലത്തിനരികെയാണ് ഇന്നലെ രാത്രി ഏഴരയോടെ പരിക്കേറ്റ നിലയില്‍ രജിത്തിനെ കണ്ടെത്തിയത്. നാട്ടുകാര്‍ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് മംഗലൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയതായിരുന്നു രജിത്ത്. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റില്‍ സബ് എഡിറ്ററാണ്. കോഴിക്കോട് യൂണിറ്റിലും ജോലി ചെയ്തിട്ടുണ്ട്. നിലേശ്വരം കുഞ്ഞാലില്‍കീഴില്‍ കെ.കുഞ്ഞിരാമന്റെയും വി.വി രമയുടെയും മകനാണ്. ഭാര്യ: സന്ധ്യ, മക്കള്‍: അമേയ, അനേയ, സഹോദരങ്ങള്‍: സരിത, പരേതനായ സജിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...