പുതുപ്പാടി : കോഴിക്കോട് പുതുപ്പാടിയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ എത്തിയ രണ്ടു പേര്‍ക്ക് കുത്തേറ്റു. ഷമീര്‍ ബാബു (40), ഇക്ബാര്‍ (35) എന്നിവര്‍ക്കാണ് കുത്തേറ്റത്. അയല്‍വാസികളായ ദാസനും വിജയനും തമ്മില്‍ കുന്ന് ഇടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായി എത്തിയതായിരുന്നു ഇവര്‍. ഇവര്‍ക്കാണ് ദാസനില്‍ നിന്ന് കുത്തേല്‍ക്കുന്നത്. ഷമീറിന് വയറിനും ഇക്ബാലിന് പുറത്തുമാണ് കുത്തേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ദാസനെ പോലീസ് പിടികൂടി. രാത്രി 11.30 ന് ആയിരുന്നു സംഭവം.