Wednesday, May 14, 2025 8:44 pm

കോടിയേരി ബാലകൃഷ്ണന്റെ മുഖം കണ്ട അനഘ ‘ ഇതല്ലേ ആ അങ്കിള്‍ ‘ എന്ന് ചോദിച്ചിരുന്നു ; കോളിളക്കം സൃഷ്ടിച്ച്‌ ക്രൈം നന്ദകുമാറിന്റെ കുറിപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെതിരെ വീണ്ടും ആരോപണങ്ങളുന്നയിച്ച്‌ ക്രൈം നന്ദകുമാര്‍. മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നറിയാം. എന്നാല്‍ കോടിയേരി കുത്തിയ രണ്ട് വിത്തും വളഞ്ഞു വളര്‍ന്നത് അച്ഛന്റെ അതേ പാതയില്‍ തന്നെയാണെന്നത് എടുത്തു പറയേണ്ടത് തന്നെയാണെന്നും നന്ദകുമാര്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു

ക്രൈം നന്ദകുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
അനഘയുടെ ശാപം ….
അനഘയെ കടിച്ചുകീറിയ കോടിയേരി ബാലകൃഷ്ണന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം തെറിച്ചു ….! ക്രൈമിന്റെ പ്രവചനങ്ങള്‍ ഓരോന്നും സത്യമെന്ന് തെളിയുന്നു ..!
2020 നവംബര്‍ 1ന് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും എന്നവിധത്തിലുള്ള പോളിറ്റ് ബ്യൂറോ ധാരണ 2020 ഓഗസ്റ്റ് 22 ന് ഞാന്‍ പുറത്തുവിട്ടിരുന്നു

ഈ രഹസ്യധാരണ പുറത്തുവന്നതോടെ വാശി കയറിയ പിണറായി വിജയന്‍ രാജി എന്ന തീരുമാനത്തില്‍ നിന്ന് പിന്മാറി. അതുതന്നെയായിരുന്നു ക്രൈമിന്റെയും ആവശ്യം. ഇനിയും പുറത്തു വരാനിരിക്കുന്ന ഞെട്ടിക്കുന്ന സംഭവപരമ്ബരകള്‍ അറിയുമ്ബോള്‍ സ്വന്തം അണികള്‍ തന്നെ പിണറായി വിജയനെന്ന സ്വേച്ഛാധിപതിയെ അടിച്ചോടിക്കുന്ന രംഗം വിദൂരമല്ല എന്ന ഉറപ്പ് ക്രൈമിന് ഉള്ളതിനാല്‍ തന്നെ പിണറായി വിജയന്‍ രാജി വെക്കരുത് എന്നത് തന്നെയായിരുന്നു ക്രൈമിന്റെ ലക്ഷ്യം..

മയക്കുമരുന്ന് മാഫിയ തലവനായ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്ത സംഭവം ഇന്ത്യയിലെ മാത്രമല്ല വിദേശ പത്രമാധ്യമങ്ങളില്‍പോലും വലിയ വാര്‍ത്തയായിരുന്നു. സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോ മെമ്ബറും കേരള സംസ്ഥാന സിപിഎം സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി മയക്കുമരുന്ന് മാഫിയ കേസില്‍ അറസ്റ്റില്‍ എന്ന ഈ വാര്‍ത്തകള്‍ ഇന്ത്യയില്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയായിരുന്നു. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് സിപിഎം പ്രവര്‍ത്തകരാണ് കോടിയേരി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയത്.

ഈ വിഷയത്തില്‍ സിപിഎം. നേരിടേണ്ടി വരുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് മനസിലാക്കിയ സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണനോട് അന്ന് തന്നെ രാജി ആവശ്യപ്പെട്ടിരുന്നു. പിണറായിക്ക് വേണ്ടി കണ്ടെത്തിയത് പോലെ ‘ദേഹാസ്വാസ്ഥ്യം മൂലം മാറിനില്‍ക്കുന്നു’ എന്ന അതേ ന്യായം തന്നെ ഉപയോഗിച്ചാവാം രാജി എന്ന യെച്ചൂരി- കോടിയേരി ബാലകൃഷ്ണന്‍ ധാരണയെത്തുടര്‍ന്നാണ് ഇന്നലെ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.

കവിയൂരിലെ നാരായണന്‍ നമ്ബൂതിരിയുടെ പ്രായപൂര്‍ത്തിയാകാത്ത സുന്ദരിയും നര്‍ത്തകിയുമായ മകള്‍ അനഘ എന്ന പതിനഞ്ചുകാരിയെ ക്രൂരമായ് ബലാത്സംഗം ചെയ്യുകയും, പിന്നീട് തെളിവ് നശിപ്പിക്കുന്നതിനായ് അനഘയടങ്ങുന്ന അഞ്ചംഗ നമ്ബൂതിരി കുടുംബത്തെ നിഷ്‌കരുണം കൊല ചെയ്യുകയും ചെയ്ത പ്രമുഖരില്‍ കോടിയേരി ബാലകൃഷ്ണന്റെയും മകന്‍ ബിനീഷ് കോടിയേരിയുടെയും പങ്കിനെക്കുറിച്ച്‌ 2004 ഡിസംബര്‍ ലക്കത്തില്‍ ക്രൈം അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. എന്നാല്‍ കൊള്ളരുതായ്മകളോരോന്നും കുഴിച്ചുമൂടി അതിന് മേല്‍ അധികാരത്തിന്റെ മഹാസൗധം കെട്ടിപ്പടുക്കുന്ന തിരക്കില്‍ പിന്നിട്ട വഴികളില്‍ ചവിട്ടി മെതിച്ച ജീവിതങ്ങളെക്കുറിച്ച്‌ ഓര്‍ക്കാനോ പശ്ചാത്തപിക്കാനോ ഈ അച്ഛനും മകനും സമയമുണ്ടായില്ല.

മത്തന്‍ കുത്തിയാല്‍ കുമ്ബളം മുളയ്ക്കില്ലെന്നറിയാം. എന്നാല്‍ കോടിയേരി കുത്തിയ രണ്ട് വിത്തും വളഞ്ഞു വളര്‍ന്നത് അച്ഛന്റെ അതേ പാതയില്‍ തന്നെയാണെന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. അച്ഛനാണ് തന്റെ മാതൃകാപുരുഷന്‍ എന്നാണ് ബിനീഷ് കോടിയേരി പ്രഖ്യാപിച്ചത്.. അതുകൊണ്ടായിരിക്കാം മയക്കുമരുന്ന് കച്ചവടത്തിലും കള്ളക്കടത്തിലും അഴിമതിയിലും മാഫിയാ പ്രവര്‍ത്തനങ്ങളിലും കൊലപാതകങ്ങളിലും മാത്രമല്ല പെണ്‍വേട്ടയിലും മക്കള്‍ ഏര്‍പ്പെട്ടത്…. എന്നാല്‍ ഇന്ന് കാലം കണക്കുകള്‍ പറഞ്ഞു തുടങ്ങുമ്‌ബോള്‍ കോടിയേരി കുടുംബത്തിലെ ഓരോരുത്തരായ് നിലംപൊത്തുകയാണ്.

കവിയൂരില്‍ കൊല്ലപ്പെട്ട ചുമത്തറ മഹാദേവക്ഷേത്രത്തിലെ പൂജാരിയായ നാരായണന്‍ നമ്ബൂതിരിയുടെ മകള്‍ അനഘയെ സിനിമാ നടിയാക്കാമെന്ന് മോഹിപ്പിച്ച്‌ ലൈംഗികമായ് ഉപയോഗിച്ചിരുന്നതായി അനഘയുടെ സുഹൃത്ത് ശ്രീലത , ജസ്റ്റിസ് ബസന്തിന് അയച്ച കത്തില്‍ പറയുന്നുണ്ട്. സിനിമാ നിര്‍മ്മാതാവ് എന്ന് പറഞ്ഞാണ് കോടിയേരി ബാലകൃഷ്ണന്‍ അനഘയെ മയക്കിയത്. എന്നാല്‍ പിന്നീട് വാര്‍ത്തകളില്‍ കോടിയേരി ബാലകൃഷ്ണന്റെ മുഖം കണ്ട അനഘ ‘ ഇതല്ലേ ആ അങ്കിള്‍ ‘ എന്ന് ചോദിച്ച്‌ കൂട്ടിക്കൊടുപ്പുകാരിയായ ലതാ നായരോട് കയര്‍ത്തതായും കത്തില്‍ പറയുന്നുവെന്ന് ‘ സാവി’ മാഗസിന്‍, കേരള കറസ്പോണ്ടന്റ് ആയ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ രാജശേഖരന്‍ നായര്‍, മാധ്യമം വാരികക്ക് നല്‍കിയ ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കിയിരുന്നു.

ശ്രീലതയുടെ ആ കത്തില്‍ കോടിയേരി ബാലകൃഷ്ണന്‍, മകന്‍ ബിനീഷ് കോടിയേരി, MA ബേബി, മകന്‍ അശോക്, കോട്ടയം പൊലീസ് സൂപ്രണ്ട് ഗോപിനാഥ്, ജോയ് ആലുക്കാസ്, സിനിമ നിര്‍മ്മാതാവ് സജി നന്ത്യാട്ട് തുടങ്ങിയവര്‍ അനഘയെ സിനിമ നടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് അവരുടെ ലൈംഗിക ഇംഗിതങ്ങള്‍ക്ക് ഉപയോഗിച്ചതായ് പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിരന്തരം അനഘ ബലാല്‍സംഗത്തിനിരയായി എന്ന് തെളിഞ്ഞിരുന്നു.

ജസ്റ്റിസ് ബസന്ത്, ഈ കത്ത് കിളിരൂര്‍ കവിയൂര്‍ കേസില്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥയായ മാധ്യമേഖലാ ഡിഐജി യും ഇപ്പോള്‍ ഫയര്‍ഫോഴ്സ് ഡിജിപി യുമായ ശ്രീലേഖയ്ക്ക് കൈമാറിയെങ്കിലും 2004 നവംബര്‍ മാസത്തില്‍ തന്നെ സിബിഐ ഈ കേസ് ഏറ്റെടുത്തതിനാല്‍ പിന്നീട് ഈ കത്തിനെക്കുറിച്ച്‌ വിശദമായ ഒരന്വേഷണം സാധ്യമായില്ല എന്നാണ് ശ്രീലേഖ IPS ക്രൈമിനോട് വെളിപ്പെടുത്തിയത് .

എന്നാല്‍ ഈ കത്തിനെ ആസ്പദമാക്കി ക്രൈമും, സാവി മാഗസിനും വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ കോടിയേരി ബാലകൃഷ്ണന്‍, MA ബേബി എന്നിവര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയയ്ക്കുകയുണ്ടായി. ക്രൈം പ്രസിദ്ധീകരിച്ച വാര്‍ത്ത തികച്ചും സത്യസന്ധമാണെന്നും തെളിവുകള്‍ക്കധിഷ്ഠിതമാണെന്നും ഉറപ്പുള്ളതിനാല്‍ ക്രൈം ഈ വാര്‍ത്ത പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും, നിയമപരമായി ഈ കാര്യത്തെ നേരിടാന്‍ തയ്യാറാണെന്നും മറുപടി നല്‍കി. എന്നാല്‍ അതിന്ശേഷം 15 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവര്‍ കേസ് ഫയല്‍ ചെയ്യാത്തതില്‍ നിന്നും നിയമപരമായി ഇവര്‍ സ്വയം കുറ്റം സമ്മതിക്കുന്നു എന്ന് മനസ്സിലാക്കാവുന്നതേയുള്ളു.

ബാര്‍ ഡാന്‍സറുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്നുണ്ടായ കുഞ്ഞിന്റെ പേരില്‍ സമൂഹമാകെ പരിഹാസപാത്രമായ ബിനോയ് കോടിയേരിയും കോടിയേരി ബാലകൃഷ്ണന്റെ ജീവിതത്തിലെ പൊന്‍ തൂവലുകളിലൊന്നായിരുന്നു. എന്നാല്‍ അവരെയൊക്കെ കടത്തിവെട്ടിക്കൊണ്ട് ബിനീഷ് കോടിയേരി എന്ന അച്ഛന്റെ വലംകൈ ഇന്ന് മയക്കുമരുന്ന് കേസില്‍ മാഫിയാ തലവനായി ഇനി ഒരിക്കലും പുറത്തിറങ്ങാന്‍ സാധ്യതയില്ലാത്ത വിധം ജയിലഴിക്കുള്ളിലായിരിക്കുന്നു….!

കോടികളുടെ അവിഹിത സമ്ബാദ്യങ്ങളുടെയും , ഗുണ്ടാ – മാഫിയാ -മയക്കുമരുന്ന് ഇടപാടുകളുടെയും കൊലപാതകങ്ങളുടെയും പെണ്‍വാണിഭത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇനിയും പുറത്തു വരാനിരിക്കുന്നത് . ഇതിന്റെ അന്വേഷണം തന്നിലേക്കും നീങ്ങുന്നു എന്ന ഘട്ടത്തില്‍ ആണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറുന്നത് .
അനഘയെ മൃഗീയമായി കടിച്ചു കീറുകയും കൊന്ന്തള്ളുകയും ചെയ്ത ബിനീഷ് കോടിയേരിയുടെയും അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്റെയും ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അനഘ എന്ന ആ കൊച്ചുപെണ്‍കുട്ടിയുടെയും അവളുടെ നിരപരാധികളായ ബ്രാഹ്മണ കുടുംബത്തിന്റെയും ശാപം അല്ലാതെ മറ്റെന്താണ്..? ചെയ്തുകൂട്ടിയ പാപങ്ങളൊക്കെ തിരിച്ചടി കാലം നല്‍കുമെന്ന കാര്യം ഇവര്‍ മറന്നു പോയി….!

മുത്തച്ഛന്റെ പ്രായമുള്ള കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിയും ആ പെണ്‍പൂവിനെ കടിച്ചുകുടഞ്ഞപ്പോഴും, പിന്നീട് ആ മഹാപാപം പുറംലോകമറിയാതിരിക്കാന്‍ വിഷം കൊടുത്തും കെട്ടിത്തൂക്കിയും അവളെയും ആ കുടുംബത്തെയും ഒന്നാകെ കൊന്ന്തള്ളിയപ്പോഴും കാലം ഇതിനൊക്കെ കണക്കു ചോദിക്കും എന്ന കാര്യം അവര്‍ മറന്നു പോയി. ഇപ്പോഴിതാ അവസാനം കോടിയേരി ബാലകൃഷ്ണന്റെ കുടുംബം പൂര്‍ണമായും തകര്‍ന്ന്, നാണക്കേടിന്റെ പാരമ്യതയില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം പോലും ഒഴിഞ്ഞ് ഓടിയൊളിച്ചിരിക്കുന്നു. കേരളചരിത്രത്തില്‍ ഇന്നേ വരെ സിപിഎം ന്റെ ഒരു സംസ്ഥാന സെക്രട്ടറിക്ക് ഇത്രയും നാണംകെട്ടൊരു ഇറങ്ങിപ്പോക്ക് ഉണ്ടായിട്ടില്ല. പാര്‍ട്ടിയുടെ അന്തകന്‍ ആയിട്ടാവും വരും തലമുറയില്‍ കോടിയേരി ബാലകൃഷ്ണന്‍ അറിയപ്പെടുക എന്നത് നിശ്ചയം .

എന്നാല്‍ ചെയ്തുകൂട്ടിയ പാപങ്ങള്‍ക്ക് കാലം കരുതിവെച്ച മറുപടി ഈ ഒരു രാജിയില്‍ ഒതുങ്ങുന്നതല്ല. പുറംലോകമറിയാത്ത ഒരായിരം അനഘമാര്‍ ഇനിയും കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന്റെ സ്വസ്ഥതകള്‍ക്ക് മേല്‍ കരിനിഴലായ് പടരാന്‍ താമസമില്ല..
ടി. പി. നന്ദകുമാര്‍
ചീഫ് എഡിറ്റര്‍, ക്രൈം

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവം ; മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: യുവ അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന്...

റാന്നി നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ജനകീയ ജല സംരക്ഷണ പരിപാലന പദ്ധതിയുടെ പേര് നിർദ്ദേശിക്കുന്നതിന് ജനങ്ങൾക്ക്...

0
റാന്നി: റാന്നി നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ജനകീയ ജല സംരക്ഷണ പരിപാലന പദ്ധതിയുടെ...

വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ മാഞ്ഞുപോകാതെ നോക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
കൊല്ലം: വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തുന്ന ബിൽ തുകയും മറ്റ് അത്യാവശ്യ വിവരങ്ങളും...

പെരുനാട് പൂവത്തുംമൂട് പാലത്തിലെ വെളിച്ചമില്ലായ്മക്ക് പരിഹാരം

0
റാന്നി: പെരുനാട് പൂവത്തുംമൂട് പാലത്തിലെ വെളിച്ചമില്ലായ്മക്ക് പരിഹാരം. ശബരിമല തീർത്ഥാടകരുടെ പ്രധാന...