പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്ന പേരില്‍ 23കാരനെ തല്ലിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ലക്നൗ : പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്ന പേരില്‍ 23കാരനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബഹ്റായിച് ജില്ലയില്‍ ഞാറാഴ്ചയാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഖയിരി ദിക്കോളി ഗ്രാമത്തിലെ സുഹൈല്‍ എന്ന യുവാവിനാണ് ദാരുണാന്ത്യം. സ്വന്തം അമ്മാവന്റെ വീടിന് മുന്നിലെ വഴിയില്‍ മൂത്രമൊഴിച്ച സുഹൈലിനെ അയല്‍വാസികളായ റാം മൂരത്ത്, ആത്മാറാം, റാംപാല്‍, സനേഹി, മന്‍ജീത് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. വടികള്‍ ഉപയോഗിച്ചാണ് സുഹൈലിനെ മര്‍ദ്ദിച്ചത്.

ഗുരുതരമായി പരിക്കേറ്റ സുഹൈലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. സുഹൈലിന്റെ അമ്മാവന്‍ ചിന്ദാറാം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റാം മൂരത്ത്, സനേഹി, മന്‍ജീത് എന്നീ പ്രതികളാണ് പിടിയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...