കൊച്ച് കുഞ്ഞിന് തൊട്ടുമുന്നിൽ വെച്ച് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തത് പ്രകോപനമായി വീട്ടിലേക്ക് അതിക്രമിച്ച് ഏഴംഗ കുടുംബത്തെ ആക്രമിച്ച് യുവാക്കൾ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: കൊച്ച് കുഞ്ഞിന് തൊട്ടുമുന്നിൽ വെച്ച് പടക്കം ചോദ്യം ചെയ്തത് പ്രകോപനമായി വീട്ടിലേക്ക് അതിക്രമിച്ച് ഏഴംഗ കുടുംബത്തെ ആക്രമിച്ച് യുവാക്കൾ. കൊൽക്കത്തയിലെ ടോളിഗഞ്ച് റോഡിൽ വെള്ളിയാഴ്ചയാണ് സംഭവം. വീടിന് മുന്നിൽ നിന്ന നാല് വയസുകാരന്റെ തൊട്ട് മുന്നിൽ വച്ച് വലിയ ശബ്ദത്തോട് കൂടി പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടി ഭയന്ന് നിലവിളിച്ചതോടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ അൽപം മാറി പടക്കം പൊട്ടിക്കാമോയെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനമായത്. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായതോടെ വീട്ടിൽ നിന്ന് ഗൃഹനാഥനും പുറത്തെത്തി. സംഭവം ഇയാളും ചോദ്യം ചെയ്തതോടെയാണ് 14ഓളം പേരടങ്ങുന്ന സംഘം വീട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

അക്രമി സംഘം വീട്ടിലെ ഫർണിച്ചർ അടക്കമുള്ളവ അടിച്ച് നശിപ്പിക്കുകയും വീട്ടിലുണ്ടായിരുന്ന അംഗങ്ങളെ ആക്രമിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മയേയും സഹോദര ഭാര്യയേയും പീഡിപ്പിക്കാനും അക്രമി സംഘം ശ്രമിച്ചതായാണ് പരാതി. തുടർച്ചയായി കൊൽക്കത്തയിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ ഒടുവിലത്തേതാണ് ഇത്. വെള്ളിയാഴ്ചത്തെ ആക്രമണം അടക്കം 12 ആക്രമണ സംഭവങ്ങളാണ് കാളി പൂജയിലെ വിഗ്രഹ നിമഞ്ജനവുമായി ബന്ധപ്പെട്ട് കൊൽക്കത്തയിൽ നടന്നതെന്നാണ് പോലീസ് വിശദമാക്കുന്നത്. സംഭവത്തിൽ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയെങ്കിലും പോലീസ് സഹായം ആവശ്യപ്പെട്ടപ്പോൾ ഉണ്ടായില്ലെന്ന പരാതിയാണ് ആക്രമണത്തിന് ഇരയായവർക്കുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...