ബസ് സ്റ്റോപ്പിൽ ഇരുന്ന സ്കൂൾ വിദ്യാര്‍ത്ഥികൾക്ക് നേരെ മണ്ണാര്‍ക്കാട്ട് സദാചാര ആക്രമണം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മണ്ണാര്‍ക്കാട് സ്കൂൾ വിദ്യാര്‍ത്ഥികൾക്ക് നേരെ സാദാചാര ആക്രമണം. മണ്ണാർക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് നാട്ടുകാര്‍ എന്ന് സംശയിക്കുന്ന ഒരു വിഭാഗം ആളുകളിൽ നിന്നും ക്രൂരമായി മർദ്ദനമേറ്റത്. സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിൽ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നതിൽ അരിശം പൂണ്ട ആളുകളാണ് ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികൾ പറയുന്നു.

ആണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച അക്രമിസംഘം പെണ്‍കുട്ടികൾക്ക് നേരെ അസഭ്യവര്‍ഷവും നടത്തി. പരിക്കേറ്റ വിദ്യാര്‍ത്ഥികൾ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് വൈകുന്നേരം നടന്ന സംഭവത്തിൽ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കൾ കല്ലടിക്കോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അക്രമികളെ തിരിച്ചറിയാനുള്ള അന്വേഷണം പോലീസ് തുടങ്ങിയിട്ടുണ്ട്. കേട്ടാലറയ്ക്കുന്ന അസഭ്യമാണ് അക്രമികളിൽ നിന്നുണ്ടായതെന്ന് പെണ്‍കുട്ടികൾ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നറുക്കെടുപ്പിലൂടെ ബിജെപി ഭരണത്തിലെത്തിയ നാരങ്ങാനം പഞ്ചായത്തിൽ അവിശ്വാസം പാസായി

0
പത്തനംതിട്ട: നറുക്കെടുപ്പിലൂടെ ബിജെപി ഭരണത്തിലെത്തിയ നാരങ്ങാനം പഞ്ചായത്തിൽ അവിശ്വാസം പാസായി....

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം ; വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ടി.ഐ മധുസൂദനന്‍

0
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി. കുഞ്ഞികൃഷ്ണന് വക്കീല്‍ നോട്ടീസ് അയച്ച് ടി.ഐ...

ഹോളോ ബ്രികിസ് യൂണിറ്റിന്‍റെ മറവിൽ വ്യാജമദ്യ നിർമാണം ; 1350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

0
കൊച്ചി: ഓണത്തിന് വ്യാജ മദ്യമുണ്ടാക്കാൻ എത്തിച്ച 1350 ലിറ്റര്‍ സ്പിരിറ്റ്...

സമരം ശക്തമാക്കാൻ എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ;...

0
തിരുവനന്തപുരം : സമരം ശക്തമാക്കാൻ എൽ പി എസ് ടി റാങ്ക്...