കൊച്ചി: പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വിട്ടില്‍ ലാലു (27) വിനെയാണ് ജയിലില്‍ അടച്ചത്. കൊലപാതകശ്രമം, ആയുധം കൈവശം വെയ്ക്കല്‍, കവര്‍ച്ച, ദേഹോപദ്രവം, അടിപിടി, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങി നിരവധി കേസുകള്‍ ആണ് ഇയാളുടെ പേരിലുള്ളത്.
എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ ജയിലില്‍ അടച്ചത്. പെരുമ്പാവൂര്‍ സ്റ്റേഷനില്‍ ലാലുവിനെതിരെ നിരവധി പരാതികളാണ് ഉള്ളത്. സി.ഐ കെ. ആര്‍. മനോജ്, എസ്.ഐ ജിതിന്‍ ചാക്കോ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.